കേന്ദ്ര സര്‍ക്കാറിനെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായി മുന്നണി രൂപപ്പെട്ടു; ഡോ.വര്‍ഗ്ഗീസ് ജോര്‍ജ്ജ്

By | Monday February 11th, 2019

SHARE NEWS

പേരാമ്പ്ര : കേന്ദ്ര സര്‍ക്കാറിനെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായി മുന്നണി രൂപപ്പെടുകയാണെന്ന് ലോക് താന്ത്രിക് ജനതാദള്‍ ദേശീയ ജനറല്‍ സെക്രട്ടറി ഡോ.വര്‍ഗ്ഗീസ് ജോര്‍ജ്ജ് പറഞ്ഞു. ലോക് താന്ത്രിക് ജനതാദള്‍ ചെറുവണ്ണൂര്‍ പഞ്ചാത്ത് കമ്മിറ്റി ഓഫീസായ അരങ്ങില്‍ ശ്രീധരന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്‍കിട കമ്പനികളുടെ കോടികളുടെ കടങ്ങള്‍ എഴുതി തളളുമ്പോള്‍ കൃഷിക്കാരന്റെ കടം എഴുതി തള്ളാന്‍ നടപടയെടുക്കാത്ത സര്‍ക്കാരിനെതിരെ കൃഷിക്കാരുടെയും തൊഴിലാളികളുടെയുമടക്കം ഒന്നിച്ചണിനിരക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.രാജന്‍ അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി കെ.പി. മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍, എല്‍ജെഡി സംസ്ഥാന സെക്രട്ടറി എന്‍.കെ. വത്സന്‍, മഹിളാ ജനത ജില്ലാ പ്രസിഡന്റ് എം.പി. അജിത, നിയോജക മണ്ഡലം പ്രസിഡന്റ് കെ. സജീവന്‍,

സ്വാഗതസംഘം ചെയര്‍മാന്‍ കൊയിലോത്ത് ശ്രീധരന്‍, സി. സുജിത്ത്, എം.പി. ശിവാനന്ദന്‍, ആര്‍.എന്‍. രഞ്ജിത്ത്, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, രമാദേവി നാഗത്ത്താഴ, ആര്‍.എം. രവീന്ദ്രന്‍, സി.ഡി. പ്രകാശ്, വി.പി. മോഹനന്‍, പി. മോനിഷ, എം.കെ. സതി, എം.കെ. ഉഷ തുടങ്ങിയവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read