എം.കെ. സഹദേവന്‍ അനുസ്മരണം സംഘടിപ്പിച്ചു

By | Monday October 21st, 2019

SHARE NEWS

പേരാമ്പ്ര : പേരാമ്പ്രയിലെ കോണ്‍ഗ്രസ് നേതാവും, ഐഎന്‍ടിയുസി സഹകാരിയുമായിരുന്ന എം.കെ. സഹദേവനെ പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയും, ഐഎന്‍ടിയുസി മേഖലാ കമ്മിറ്റിയും സംയുക്തമായി അനുസ്മരിച്ചു.

പേരാമ്പ്രയില്‍ കോണ്‍ഗ്രസിനെ സംഘടനാപരമായി സുശക്തമാക്കി മാറ്റുന്നതിലും ഐഎന്‍ടിയുസിയെ പേരാമ്പ്രയിലെ തൊഴിലാളികള്‍ക്കിടയില്‍ ശക്തമായ ഒരു പ്രസ്ഥാനമാക്കി മാറ്റുന്നതിലും എം.കെ. സഹദേവന്റെ പങ്ക് വളരെ വലുതായിരുന്നെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡിസിസി പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് അഭിപ്രായപ്പെട്ടു.

കെപിസിസി സെക്രട്ടറി കെ. പ്രവീണ്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു തത്തക്കാടന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി നിര്‍വാഹക സമിതിയംഗം വി.ടി. സുരേന്ദ്രന്‍, ഡിസിസി സെക്രട്ടറിമാരായ പി. വാസു, സത്യന്‍ കടിയങ്ങാട്, മുനീര്‍ എരവത്ത്, ഇ.വി. രാമചന്ദ്രന്‍, ബ്ലോക്ക് പ്രസിഡന്റ് രാജന്‍ മരുതേരി, ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി മനോജ് എടാണി, വി.വി. ദിനേശന്‍, പി.ജെ തോമസ്, എന്‍ജിഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പ്രദീപ്, പി.കെ. മജീദ്, പി.സി. സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read