Categories
headlines

മാധവന്റെ കുടുംബത്തിന് തലചായിക്കാന്‍ ഇടം കിട്ടി

പേരാമ്പ്ര : റേഷന്‍ വ്യാപാരിയായിരു പി.സി. മാധവന്റെ കുടുംബത്തിന് ഓള്‍ കേരള റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നിര്‍മ്മിച്ചു നല്‍കിയ സ്‌നേഹ വീടിന്റെ താക്കോല്‍ദാനം നടത്തി.


ഓള്‍ കേരള റീറ്റയില്‍ റേഷന്‍ ഡിലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലുര്‍ താക്കോല്‍ദാനം നിര്‍വ്വഹിച്ചു.

മാധവന്റെ ആകസ്മിക മരണത്തോടെ അനാഥമായ ഭാര്യയും മക്കളുമടങ്ങു നിര്‍ധനകുടുംബം പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് നിര്‍മ്മിച്ച വീട്ടിലായിരുന്നു അന്തിയുറങ്ങിയത്.


കുടുംബത്തിന്റെ ദൈന്യത മനസ്സിലാക്കിയ ഓള്‍ കേരള റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വീടു നിര്‍മ്മിച്ചു നല്‍കുകയായിരുന്നു.

കേരളത്തിലങ്ങോളമിങ്ങോളമുള്ള അസോസിയേഷന്‍ പ്രവര്‍ത്തകരുടെ സഹായ സഹകരണങ്ങള്‍ കൊണ്ടാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയായത്.


സംസ്ഥാന വൈസ് പ്രസിഡന്റ് സി.വി മുഹമ്മദ് അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, അംഗങ്ങളായ വിനോദ് തിരുവോത്ത്, കെ.കെ അമ്പിളി, ടി. മുഹമ്മദാലി, പി. പവിത്രന്‍, സി. മോഹനന്‍ പിള്ള, ജോസ് കാവനാട്, ഗോപന്‍ മുത്തറ, അബൂ ഹാജി, നൗഷാദ് പറക്കാടന്‍ എന്നിവര്‍ സംസാരിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി സി. മുഹമ്മദലി സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.പി അഷറഫ് നന്ദിയും പറഞ്ഞു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP