പൊതുപ്രവര്‍ത്തകര്‍ സമൂഹത്തിന് മാതൃക ആവണം. ഡോ. പീയുഷ് എം നമ്പുതിരിപ്പാട്

By | Sunday October 20th, 2019

SHARE NEWS

പേരാമ്പ്ര : രാഷ്ട്രിയ രംഗത്ത് ആയാലും സന്നദ്ധ പ്രവര്‍ത്തനത്തില്‍ ആയാലും പൊതു പ്രവര്‍ത്തകര്‍ സമൂഹത്തിന് മാതൃക ആകണമെന്നും സഹ ജീവികളെ വേദനിപ്പിക്കുന്ന ഒരു ആശയഗതിയും അംഗീകരിക്കാന്‍ തയ്യാറാകരുത് എന്നും ഡോ. പീയുഷ് എം നമ്പൂതിരിപ്പാട് പ്രസ്താവിച്ചു. ഡോ: കെ ജി അടിയോടിക്ക് ഇന്നും ജനമനസ്സില്‍ ലഭിക്കുന്ന അംഗീകാരം അദേഹത്തിന്റെ സേവനത്തിന്റെ ഓര്‍മ്മകള്‍ തന്നെയെന്നും അദ്ദേഹം പറഞ്ഞു.

കൂത്താളി മഹാത്മാ ഗ്രാമോദയ ചാരിറ്റബിള്‍ ട്രസ്റ്റ് ഡോ:കെ ജി അടിയോടി ചരമ ദിനാചരണത്തോടു അനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളനവും ആദവ് ’19 ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ. ടി സത്യന്‍ അധ്യക്ഷത വഹിച്ചു. രാജഗോപാലന്‍ കാരപ്പറ്റ മുഖ്യഅഥിതി ആയിരുന്നു.

പ്രകൃതി ദുരന്ത മേഖലയില്‍ പുനരധിവാസ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ചന്ദ്രന്‍ പുതിയോട്ടില്‍, വെളിച്ചത്തിന്റെ സഹയാത്രികന്‍ ജോണ്‍സന്‍ പെരുവണ്ണാമൂഴി, പാലിയേറ്റിവ് പ്രവര്‍ത്തക എ.ജി സുജാത, യുവ കര്‍ഷകന്‍ കെ.കെ. ബിജു, സാക്ഷരത തുല്യത പരീക്ഷ വിജയി കെ. കാര്‍ത്ത്യായനിഅമ്മ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ഗാന്ധിജിയുടെ ജന്മ വാര്‍ഷികത്തോടു അനുബന്ധിച്ചു നടത്തിയ ജില്ലാ തല ചിത്രരചന മത്സര വിജയികളായ ടി.ടി അളകനന്ദ (ജിയുപി ഫറോക്ക്), കെ. പി. ആദിത് (കൊല്ലം യുപി സ്‌കൂള്‍ ) എസ്. തീര്‍ത്ഥ (ജിവിഎച്ച്എസ്എസ് താമരശേരി) എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫികളും വിതരണം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിജി കണ്ണിപൊയില്‍, കെ നാരായണന്‍, തണ്ടോറ ഉമ്മര്‍ എന്നിവര്‍ നിര്‍വഹിച്ചു.

ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഷിജു പുല്ലിയോട്ട് കിടപ്പു രോഗിക്കുള്ള വീല്‍ ചെയര്‍ വിതരണം നടത്തി..
സി പ്രേമന്‍, മോഹന്‍ദാസ് ഓണിയില്‍, ടി.വി മുരളി, എം. നാരായണന്‍, കെ.ടി. കുഞ്ഞമ്മദ്, എം. ബാലചന്ദ്രന്‍, കെ. എം ഗോവിന്ദന്‍, ശശി കിഴക്കന്‍ പേരാമ്പ്ര, പ്രസി ആര്‍പ്പംകുന്നത്ത്, ഒ.സി. ലീന, സി.കെ ശശി കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read