പേരാമ്പ്ര : പേരാമ്പ്രയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂപംകൊണ്ട കോണ്‍ഗ്രസ് കൂട്ടായ്മയിലേക്ക് കൂടുതല്‍ നേതാക്കള്‍.

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഡിസംബര്‍ 27 ന് ഒരുപറ്റം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ കോണ്‍ഗ്രസ് കൂട്ടായ്മക്ക് രൂപം നല്‍കിയിരുന്നു.
ബ്ലോക്ക് നേതൃത്വത്തിലെ ചിലരുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെയാണ് കോണ്‍ഗ്രസ് കൂട്ടായ്മക്ക് രൂപം നല്‍കിയതെന്ന് അന്ന് ഈ വിഭാഗം വ്യക്തമാക്കിയിരുന്നു.
ഗ്രാമപഞ്ചായത്ത് 8 ാം വാര്‍ഡില്‍ യുഡിഎഫ് വിമതസ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുന്‍ യുഡിഎഫ് കണവീനര്‍ പി.പി. രാമകൃഷ്ണനാണ് ഇതിന് നേതൃത്വം നല്‍കിയത്.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തവരുടെ കൂട്ടായ്മയാണെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രവര്‍ത്തകരെ തങ്ങളുടെ സ്വാര്‍ത്ഥ താല്പര്യത്തിനായ് ഇടതുപാളയത്തിലേക്ക് എത്തിക്കാനാണ് ഇവരുടെ ശ്രമമെന്ന് മറു വിഭാഗവും പറഞ്ഞിരുന്നു.

തുടര്‍ന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഔദ്യോഗിക സ്ഥാനങ്ങള്‍ രാജിവെച്ചതോടെ കോണ്‍ഗ്രസ് കൂട്ടായ്മക്ക് ശക്തി വര്‍ദ്ധിക്കുകയായിരുന്നു.
ഇന്ന് നടന്ന കോണ്‍ഗ്രസ് കൂട്ടായ്മ യോഗത്തില്‍ മഹിള കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറിയും ജില്ല പഞ്ചായത്ത് പേരാമ്പ്ര ഡിവിഷനില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വി. ആലീസ്മാത്യു, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും 7 ാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പുഷ്പ ചെറുകല്ലാട്ട് തുടങ്ങിയ നേതാക്കള്‍ എത്തിയതോടെ മറുവിഭാഗത്തിന്റെ ആരോപണ ശരങ്ങളുടെ മുനയൊടിയുന്നതായി.
ബ്ലോക്ക് കോണ്‍ഗ്രസ് നേതൃത്വം മാറണമെന്ന് പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു. ബാബു തത്തക്കാടന്‍ അധ്യക്ഷത വഹിച്ചു.
മഹിളാ കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി ആലിസ് മാത്യു, മുന്‍ മണ്ഡലം പ്രസിഡണ്ടുമാരായ പി.പി. രാമകൃഷ്ണന്, പി.ടി. ഇ ബ്രാഹിം, വാസു വേങ്ങേരി, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ പുഷ്പ ചെറുകല്ലാട്ട്, പ്രദീഷ് നടുക്കണ്ടി, ഒ. രാജീവന്, വത്സന് നായര്‍, പി.എം. രാജീവന്, സതീശന് നീലാംബരി, പി.വി. മൊയ്തി, രാജന് നടുക്കണ്ടി, കെ.ടി. അബൂബക്കര്‍ തുടങ്ങിയവള്‍ പ്രസംഗിച്ചു.
News from our Regional Network
RELATED NEWS
