Categories
headlines

മഹിമ നഗര്‍ യുണിറ്റ് ഡിവൈഎഫ്‌ഐ ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

പേരാമ്പ്ര : കടിയങ്ങാട് മഹിമ നഗര്‍ യുണിറ്റ് ഡിവൈഎഫ്‌ഐ ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. മഹിമ നഗറില്‍ നടന്ന ടൂര്‍ണമെന്റ് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു.


പ്രദേശത്തെ കായിക താരങ്ങള്‍ക്ക് വളര്‍ന്നു വരാന്‍ മഹിമ നഗറിലുള്ള ഗ്രൗണ്ട് നവീകരിച്ച് ഗ്രാമീണ സ്റ്റേഡിയമാക്കി മാറ്റുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

16 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ യങ് ഷൂട്ടേഴ്‌സ് കടിയങ്ങാട് പാലം വിന്നേഴ്‌സും ഹൈലാന്റ് എഫ്‌സി ഈസ്റ്റ് പേരാമ്പ്ര റണ്ണേഴ്‌സ് അപ്പുമായി.


വിജയികള്‍ക്ക് ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി എം.എം. ജിജേഷ്, പ്രസിഡണ്ട് പി.എസ്. പ്രവീണ്‍ എന്നിവര്‍ ട്രോഫിയും കാഷ് പ്രൈസും വിതരണം ചെയ്തു.

കെ.എം സാബു, കെ.സി. അഖില്‍, അമല്‍ സത്യദാസ്, പി.ടി. അരുണ്‍ എന്നിവര്‍ സംസാരിച്ചു.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP