മലബാര്‍ സൗഹൃദ വേദി: മികച്ച മ്യൂസിക് ആല്‍ബം സംവിധായകനുള്ള അവാര്‍ഡ് ബ്രിജേഷ് പ്രതാപിന്

By | Thursday November 21st, 2019

SHARE NEWS

പേരാമ്പ്ര : കോഴിക്കോട് മലബാര്‍ സൗഹൃദ വേദി സംഘടിപ്പിച്ച രണ്ടാമത് ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി, മ്യൂസിക് ആല്‍ബം ഫെസ്റ്റിവലില്‍ മികച്ച മ്യൂസിക് ആല്‍ബം സംവിധായകനുള്ള അവാര്‍ഡ് ബ്രിജേഷ് പ്രതാപിന് ലഭിച്ചു.

കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ഗാനരചയിതാവും നടനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി അവാര്‍ഡ് സമ്മാനിച്ചു. സംവിധായകന്‍ പി.കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു.

നടന്‍ കോഴിക്കോട് നാരായണന്‍ നായര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ശോബിന്ദ്രന്‍, സിനിമ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര, മാപ്പിളപ്പാട്ട് രചയിതാവ് ബാപ്പു വെള്ളിപറമ്പ് തുടങ്ങിയവര്‍ സംസാരിച്ചു. യൂട്യൂബില്‍ ഇതിനോടകം ഹിറ്റായ കര്‍ക്കിടക കാറ്റില്‍ എന്ന പ്രണയ ഗാനമാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. ബ്രിജേഷ് പ്രതാപ് സംവിധാനം ചെയ്ത ‘ഐ’ എന്ന ഷോര്‍ട്ട് ഫിലിമിനു കഴിഞ്ഞ വര്‍ഷം മലബാര്‍ സൗഹൃദ വേദിയുടെ അവാര്‍ഡ് ലഭിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read