Categories
headlines

മാലത്ത് നാരായണന്‍ സ്മാരക സാഹിത്യ പുരസ്‌കാരം കെ. രതീഷിന്

കീഴരിയൂര്‍: മാലത്ത് നാരായണന്‍ സ്മാരക രണ്ടാമത് സാഹിത്യ പുരസ്‌കാരം കൊച്ചിന്‍ യൂണിവേഴ്‌സിറ്റി അസി. ലൈബ്രേറിയന്‍ ആയ കെ.രതീഷിന്റെ ‘സത്യസന്ധമായ മോഷണങ്ങള്‍’ എന്ന കവിതാ സമാഹാരത്തിനു ലഭിച്ചു.


കവി പി.പി. ശ്രീധരനുണ്ണി, കെ.വി. സജയ് എന്നിവരടങ്ങിയ ജൂറി കമ്മറ്റിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.

പുരസ്‌കാര സമര്‍പ്പണം മാര്‍ച്ച് 7 ന് വൈകീട്ട് 5 മണിക്ക് കീഴരിയൂര്‍ കണ്ണോത്ത് യു.പി.സ്‌കൂള്‍ അങ്കണത്തില്‍ ഒരുക്കുന്ന ‘ഊരുത്സവ’ വേദിയില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ എം.ജി. ബല്‍രാജ്, കെ. പ്രകാശന്‍, സജീവ് കീഴരിയൂര്‍ എന്നിവര്‍ അറിയിച്ചു


തുടര്‍ന്ന് ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണമാണ്. പ്രസിദ്ധ പ്രഭാഷകന്‍ എം.ജെ. ശ്രീചിത്രന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP