Categories
headlines

മനസ്സ് സര്‍ഗോത്സവം: എം.ജി.എം.എച്ച്.എസ് ഈങ്ങാപ്പുഴ ജേതാക്കള്‍

പേരാമ്പ്ര: കോവിഡ് കാലത്തെ വിരസത അകറ്റാനും വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗ വാസനകള്‍ അവതരിപ്പിക്കാനും നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം അഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പി.സി ലിബിന്‍ മെമ്മോറിയല്‍ ജില്ലാ തല സര്‍ഗോത്സവം സമാപിച്ചു.


10 ഇനങ്ങളിലായി സംഘടിപ്പിച്ച മത്സരത്തില്‍ 38പോയിന്റ് നേടി എം.ജി.എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഈങ്ങാപ്പുഴ ഒന്നാം സ്ഥാനവും, 36 പോയിന്റ് നേടി പ്രൊവിഡന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ രണ്ടാം സ്ഥാനവും, 31 പോയിന്റ് നേടി റഹ്മാനിയ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.

ഡോക്യുമെന്ററി നിര്‍മാണം, സോളോ ഡാന്‍സ്, ഷോര്‍ട്ട് ഫിലിം, കരോക്കെ സോങ്, ഫോട്ടോഗ്രാഫി, കുക്കറി ഷോ, ഹോം ഓര്‍ഗനൈസേഷന്‍, ഗാര്‍ഡനിങ്, റീല്‍സ്, ക്രാഫ്റ്റ് വര്‍ക്ക് എന്നിങ്ങനെ വൈവിദ്ധ്യങ്ങളായ ഇനങ്ങളില്‍ സംഘടിപ്പിച്ച മത്സരത്തില്‍ 45 സ്‌കൂളുകളില്‍ നിന്നായി അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.


പരിപാടിയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ സ്‌കൂളുകള്‍ക്ക് 5000, 3000, 2000രൂപ പ്രൈസ് മണിയും മോമെന്റോയും നല്‍കും.

പരിപാടികള്‍ക്ക് പ്രോഗ്രാം ഓഫീസര്‍ പിസി മുഹമ്മദ് സിറാജ്, അലന്റ സിദ്ധീഖ്, ഇസ്മയില്‍ ഉള്ളിയേരി, സലിം മിലാസ്, സ്‌നേഹ പേരാമ്പ്ര, കെ. വൈ അസ്ഹര്‍, ഷെറീന പുനത്തില്‍, അര്‍ജുന്‍, മുഹമ്മദ് തന്‍സീഹ്, അഹമ്മദ് സഊദ്, എസ്. ആര്‍ സായന്ത്, ടി. എസ് നന്ദന, മുഹമ്മദ് അമന്‍, എസ്. ഹിമ, അഭിരാം, റിയ ഫാത്തിമ, മുഹമ്മദ് സിനാന്‍, സ്‌നേഹ എന്നിവര്‍ നേതൃത്വം നല്‍കി.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP