എരവട്ടൂരില്‍ കുറുക്കന്റെ കടിയേറ്റ് നിരവധിപേര്‍ക്ക് പരുക്ക്; കുറുക്കനെ നാട്ടുകാര്‍ തല്ലിക്കൊന്നു

By | Monday June 29th, 2020

SHARE NEWS

പേരാമ്പ്ര (June 29): എരവട്ടൂരില്‍ കുറുക്കന്റെ കടിയേറ്റ് നിരവധി പേര്‍ക്കും വളര്‍ത്ത് നായക്കും പരുക്ക്, കുറുക്കനെ നാട്ടുകാര്‍ തല്ലിക്കൊന്നു. എരവട്ടൂര്‍ ഏരത്ത് മുക്ക്, കുണ്ടുംകര മുക്ക് ഭാഗങ്ങളിലാണ് ഇന്ന് കാലത്ത് ആളുകള്‍ക്ക് കുറുക്കന്റെ കടിയേറ്റത്.

കാലത്ത് 6 മണിയോടെ ജനവാസ കേന്ദ്രങ്ങളിലെത്തിയ കുറുക്കന്‍ വീടുകള്‍ക്കുള്ളില്‍ പോലും കയറി ആളുകളെ കടിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും വൃദ്ധരുമുള്‍പ്പെടെ പരുേക്കറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

പരുക്കേറ്റവര്‍ പുതിയമഠത്തില്‍ നാരായണന്‍(62), ഏലത്ത് മീത്തല്‍ ഷീന(42), കണ്ണന്‍േകാട്ട് തറമ്മല്‍ സീമ(33), മുണ്ടയോട്ട് മീത്തല്‍ ഗിരീഷ്(45), കുണ്ടുംകര ചെക്കോട്ടി(95), തെയ്യത്താം കണ്ടി അമ്മത്(62), തെയ്യത്താം കണ്ടി ഷാലു(8), നാലുകണ്ടത്തില്‍ കുഞ്ഞബ്ദുള്ള(50) എന്നിവരാണ്.

കുണ്ടുംകര ചന്ദ്രന്റെ വീട്ടിലെ വളര്‍ത്ത് നായക്കും കുറുക്കന്റെ കടിയേറ്റു. ഏറെ നേരം പ്രേദശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കുറുക്കനെ നാട്ടുകാര്‍ ചേര്‍ന്ന് അടിച്ച് കൊല്ലുകയായിരുന്നു. വെറ്റിനറി സര്‍ജന്‍ എത്തി പരിശോധന നടത്തിയാല്‍ മാത്രമേ കുറുക്കന് പേയുണ്ടോ എന്നറിയാന്‍ കഴിയൂ.

Many people and pet dogs were bitten by the fox at Eravatur and locals beat up the fox. Nowadays people are bitten by foxes in the areas of Eravatur, Erath and Kundankara.

At six o’clock in the morning, foxes entered their homes and bit into people. The injured persons, including women, children and the elderly, were treated at the Kozhikode Govt. Transferred to Medical College.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read