Categories
headlines

മാവോയിസ്റ്റ് സാന്നിധ്യം: പരിശോധന ശക്തമാക്കി പൊലീസ്


പേരാമ്പ്ര: മാവോയിസ്റ്റ് സാന്നിധ്യമുണ്ടായ മുതുകാട് പേരാമ്പ്ര എസ്റ്റേറ്റിലും പരിസരങ്ങളിലും പൊലീസ് പരിശോധന ശക്തമാക്കി. പേരാമ്പ്ര ഡിവൈഎസ്പി ജയന്‍ ഡൊമിനിക്കിന്റെ നേതൃത്വത്തില്‍ പൊലീസും തണ്ടര്‍ബോട്ടും പ്രദേശത്ത് പരിശോധന നടത്തി.


ഇന്നലെ വൈകിട്ട് 6.40 ഓടെയാണ് ആയുധധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എസ്റ്റേറ്റ് ഓഫീസ് പരിസരത്ത് എത്തിയത്.

ലഘുലേഖകള്‍ വിതരണം ചെയ്യുകയും പോസ്റ്റര്‍ പതിക്കുകയും ചെയ്ത സംഘം എസ്റ്റേറ്റ് മാനേജറും മറ്റ് ജീവനക്കാരുമായി ഇരുമ്പയിര് ഖനനത്തിനെതിരെ സംസാരിക്കുകയും ചെയ്ത ശേഷം തിരിച്ച് പോവുകയായിരുന്നു.


രാത്രി കാലങ്ങളില്‍ മുമ്പ് പലതവണ പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നെങ്കിലും പകല്‍വെളിച്ചത്തില്‍ ജനവാസ കേന്ദ്രത്തില്‍ എത്തുന്നത് ആദ്യമാണ്.

പെരുവണ്ണാമൂഴി പൊലീസ് ഇന്‍സ്പക്ടര്‍ കെ. സുഷീറിന്റെ നേതൃത്വത്തില്‍ പയ്യോളി, നാദാപുരം എന്നിവിടങ്ങളില്‍ നിന്നെത്തിയ ബോബ് സ്‌ക്വാഡും പേരാമ്പ്ര, പയ്യോളി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഡോഗ്സ്‌ക്വാഡും വടകരയില്‍ നിന്നെത്തിയ സൈന്റിഫിക് വിദഗ്ദരുമാണ് പ്രദേശത്ത് പരിശോധന നടത്തിയത്.


എസ്റ്റേറ്റ് ഓഫീസ്, സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രം, ചായക്കട, പഴയ ക്വാട്ടേഴ്സുകള്‍ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും മറ്റും പതിച്ച പോസ്റ്ററുകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

പ്രദേശത്ത് സുക്ഷ ശക്തമാക്കുമെന്നും മേഖലയില്‍ തുടര്‍ച്ചയായ പരിശോധന നടത്തുമെന്നും ഡിവൈഎസ്പി ജയന്‍ ഡൊമിനിക്ക് അറിയിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലും സ്ഥലത്തെത്തി മാനേജരുമായി ചര്‍ച്ച നടത്തി. പകല്‍ വെളിച്ചത്തില്‍ മാവോയിസ്റ്റ് സംഘം എത്തിയ സംഭവത്തെ വളരെ ഗൗരവകരമായി കാണണമെന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ ഖനനാനുമതി പിന്നീട് വന്ന സര്‍ക്കാര്‍ റദ്ദാക്കിയതാണെന്നും ഖനനത്തിന് ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടെ എല്ലാവരും എതിരാണെന്നും ഇതിന്റെ യാതൊരു നടപടിയും ഇപ്പോഴില്ലെന്നും കെ.സുനില്‍ പറഞ്ഞു.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP