Categories
headlines

മാവോയിസ്റ്റ് ഭീഷണി: ശക്തമായ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ.എം. പേരാമ്പ്ര ഏരിയാ കമ്മിറ്റി

പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് മേഖലയില്‍ ജനങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും പേരാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കിടയില്‍ ഭീതി പരത്തുകയും ചെയ്യുന്ന മാവോയിസ്റ്റുകളുടെ നീക്കം തടയാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ.എം. പേരാമ്പ്ര ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.


ഒരു മാസത്തിനിടയില്‍ നാലു തവണയാണ് സായുധരായ മാവോയിസ്റ്റ് സംഘം മുതുകാട് പ്രദേശത്ത് എത്തി ഭീഷണി ഉയര്‍ത്തുന്നത്. തോക്കുകളുമായി രാത്രിയില്‍ സാധാരണക്കാരാ യവരുടെ വീടുകളില്‍ അതിക്രമിച്ചു കയറി ഭക്ഷ്യവസ്തുക്കളും പാകം ചെയ്ത ഭക്ഷണവും ഭീഷണിപ്പെടുത്തി കൈക്കലാക്കുന്ന രീതിയാണ് തുടരുന്നത്.

കഴിഞ്ഞ ദിവസം പകല്‍വെളിച്ചത്തില്‍ എ.കെ. 47 തോക്കുകളുമായി അഞ്ചംഗസംഘം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലുള്ള പേരാമ്പ്ര എസ്റ്റേറ്റില്‍ കയറി മാനേജരേയും ജീവനക്കാരേയും ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്നവരെയും ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായിട്ടുണ്ട്.


ഇല്ലാത്ത ഇരുമ്പയിര് ഖനന പ്രശ്‌നം എന്നത് പ്രചരിപ്പിക്കുകയാണ്. ഇത് നുണയാണെന്ന് എല്ലാവര്‍ക്കുമറിയാവുന്നതാണ്.

ജനമനസ്സില്‍ സ്ഥിരപ്രതിഷ നേടിയ തൊഴിലാളി യൂണിയന്‍ നേതാക്കളും ജനപ്രതിനിധികളുമായ എളമരം കരീം എം.പി, ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ., ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡണ്ട് കെ സുനില്‍ എന്നിവരെ ഭീഷണിപ്പെടുത്തുന്ന പോസ്റ്ററുകള്‍ പതിക്കുകയും തെരുവുയോഗം ചേരുകയും ഉണ്ടായിയിട്ടുണ്ട്.


വ്യാജപ്രചരണത്തിലൂടെ നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം അനുവദിക്കാനാകില്ല എന്നും . ഏരിയാ കമ്മിറ്റി പറഞ്ഞു.

കേരളത്തില്‍ തോട്ടം മേഖല തകര്‍ച്ച നേരിടുകയാണ്. എല്‍.ഡി.എഫ് സര്‍ക്കാ റിന്റെ സഹായത്താലാണ് പൊതുമേഖലാ സ്ഥാപനമായ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പിടിച്ചു നില്‍ക്കുന്നത്.

287 തൊഴിലാളികളുള്ള ജില്ലയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ് പേരാമ്പ്ര എസ്റ്റേറ്റ്. തൊഴിലാളികള്‍ക്കിടയില്‍ ഭീതി പരത്തിയും ഭിന്നിപ്പുണ്ടാക്കിയും എസ്റ്റേറ്റിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാനുള്ള നീക്കം അംഗീകരിക്കാ നാകിന്നെും കൂട്ടിച്ചേര്‍ത്തു.

മാവോയിസ്റ്റുകള്‍ക്ക് സഹായം ഒരുക്കുന്നവര്‍ വലിയ വില നല്‍കേണ്ടിവരുമെന്നും ഏരിയാ കമ്മിറ്റി വ്യക്തമാക്കി.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP