Categories
headlines

അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് സ്‌കോളര്‍ഷിപ്പ് പദ്ധതി 2021-22 അപേക്ഷകള്‍ ക്ഷണിച്ചു


പേരാമ്പ്ര: അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് & ഡവലപ്‌മെന്റ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു.


സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 2020-21 വര്‍ഷം 4-ാം ക്ലാസിലും, 7-ാം ക്ലാസിലും പഠിച്ച് വാര്‍ഷാന്ത പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും C+ ഗ്രേഡ് എങ്കിലും ലഭിച്ച പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷയോടൊപ്പം അസ്സല്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, 4, 7 ക്ലാസില്‍ വാര്‍ഷിക പരീക്ഷയില്‍ ലഭിച്ച ഗ്രേഡ് സംബന്ധിച്ച ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം, ആള്‍ തലത്തില്‍ കലാകായിക മത്സരങ്ങളില്‍ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ ആയത് സംബന്ധിച്ച രേഖ, എന്നിവ സഹിതം 26.08.2021-ന് മുമ്പായി ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.


അപേക്ഷ ഫോമിന്റെ മാതൃക ബ്ലോക്ക് കോര്‍പ്പറേഷന്‍ നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കുന്നതാണ്.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP