Categories
headlines

ഉന്നത വിജയികള്‍ക്ക് അനുമോദനവുമായി മേപ്പയ്യൂര്‍ ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റി


മേപ്പയ്യൂര്‍: എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളായ പി.എസ് അവന്തിക, റിസ്ഗര്‍ അമന്‍ പി.മജീദ്, ഡി.എസ് സിദ്ധാര്‍ത്ഥ്, സിദാന്‍ അഹമ്മദ് എരുവാട്ട്, സി.കെ സഹലാ ഫാത്തിമ, റിയാഫാത്തിമ നടുക്കണ്ടി എന്നിവരെ മേപ്പയ്യൂര്‍ ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു.


ടൗണ്‍ കമ്മറ്റി പ്രസിഡന്റ് ഐ.ടി.അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മുജീബ് കോമത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം റാബിയ എടത്തിക്കണ്ടി ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

യൂത്ത് ലീഗ് പ്രസിഡന്റ് വി.പി. ജാഫര്‍, സെക്രട്ടറി ഷാഹിദ് മേപ്പാട്ട്, ടി.കെ. അബ്ദുല്‍ വാഹിദ്, ടി.കെ. നബീദ്, സതീശന്‍ പത്മാലയം എന്നിവര്‍ സംസാരിച്ചു.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP