മഠത്തില്‍ മുക്കില്‍ മാവേലി സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിക്കണം: സിപിഐ

By | Monday July 29th, 2019

SHARE NEWS

പേരാമ്പ്ര : ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ മഠത്തില്‍ മുക്കില്‍ അനുവദിക്കപ്പെട്ട മാവേലി സ്റ്റോര്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് സിപിഐ ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് അനുദിക്കപ്പെട്ട മാവേലി സ്റ്റോര്‍ ചില സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. നിലവിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിക്കുകയും ഉടന്‍ തുറക്കുമെന്ന് അറിയിക്കുകയും ചെയ്തതാണ്. ഒരു വര്‍ഷമായിട്ടും സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയില്ല.

അനുവദിക്കപ്പെട്ട മാവേലി സ്റ്റോര്‍ ഉടന്‍പ്രവര്‍ത്തനം തുടങ്ങാന്‍ നടപടി സ്വീകരിക്കണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു. ഇ. ബാലക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി കൊയിലോത്ത് ഗംഗാധരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.കെ സുരേഷ്, കെ. നാരായണക്കുറുപ്പ്, ശശി പൈതോത്ത്, സി.കെ പ്രഭാകരന്‍, ഉഷ മലയില്‍ എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read