Categories
headlines

നാട് മുഴുവന്‍ നെഞ്ചേറ്റിയ സ്‌നേഹനിധികളായ അധ്യാപക ദമ്പതികളുടെ മരണം ഉള്‍ക്കൊള്ളാനാവാതെ മേപ്പയ്യൂര്‍

പേരാമ്പ്ര: അധ്യാപക ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത് ഉള്‍ക്കൊള്ളാനാവാതെ മേപ്പയ്യൂര്‍.


മേപ്പയൂര്‍ പട്ടാനകണ്ടി (പ്രശാന്തി) കെ.കെ. ബാലകൃഷ്ണന്‍ (72) ഭാര്യ കുഞ്ഞിമാത (67) എന്നിവരെയാണ് ഇന്ന് കാലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ചിങ്ങപുരം സികെജി ഹൈസ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപകനായിരുന്നു ബാല കൃഷ്ണന്‍. ഇരിങ്ങത്ത് യു.പി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപികയാണ് കുഞ്ഞി മാത.


വീട്ടിനടുത്ത് വിറക്പുരയില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് ഇരുവരേയും കണ്ടെത്തിയത്.

അധ്യാപനത്തില്‍ നിന്നും വിരമിച്ചതിന് ശേഷവും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സമയം ചിലവഴിച്ചിരുന്ന അധ്യാപക ദമ്പതികളായിരുന്നു.


സഹ അധ്യാപരും, വിദ്യാര്‍ത്ഥികളും പ്രദേശത്തെ നാനാ ഭാഗത്ത് നിന്നുള്ള ആളുകളും കോവിഡ് കാലമായിട്ടും മരണ വിവരമറിഞ്ഞ് സ്ഥലത്തെത്തി.

സ്‌നേഹനിധികളായ അധ്യാപക ദമ്പതികളുടെ അപ്രതീക്ഷിതമായ വിടവാങ്ങല്‍ മേപ്പയ്യൂരിനുണ്ടായത് ഒരു വലിയ ശൂന്യതയാണ്.

മക്കള്‍ അഭിലാഷ് (അധ്യാപകന്‍ കന്നൂര്‍ യുപി സ്‌കൂള്‍) , അഖിലേഷ്. മരുമകള്‍ രമ്യ (അധ്യാപിക മേപ്പയൂര്‍ എല്‍പി സ്‌കൂള്‍).

കുഞ്ഞിക്കണാരന്‍, കുഞ്ഞിക്കണ്ണന്‍, കാര്‍ത്ത്യായനി, പരേതരായ ശ്രീധരന്‍, രാഘവന്‍, മാധവി എന്നിവരാണ് ബാലകൃഷ്ണന്റെ സഹോദരങ്ങള്‍.

രാജന്‍, സുരേന്ദ്രന്‍ ജാനകി, നാരായണി, രാധ, ശാന്ത, ചന്ദ്രിക, ഗീത എന്നിവരാണ് കുഞ്ഞിമാതയുടെ സഹോദരങ്ങള്‍.

മേപ്പയ്യൂര്‍ സി.ഐ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായ് കൊണ്ട് പോയി.

കോവിഡ് പരിശോധനക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്ന് സിഐ പറഞ്ഞു.

 

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP