മേപ്പയ്യൂര്‍ : മേപ്പയ്യൂര്‍ പഞ്ചായത്ത് കൊഴുക്കല്ലൂരിലെ കുറ്റിയുള്ളതില്‍ മീത്തല്‍ – കായലാട്ട് കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു.

2019 – 20 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
കായലാട്ട് ഭാഗത്ത് നിന്ന് നരക്കോട്ട് – കൊയിലാണ്ടി ഭാഗത്തേക്ക് എത്താന്‍ എളുപ്പവഴിയാണ് ഈ റോഡ്.
പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം മിനി അശോകന് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് ഭാസ്കരന് കൊഴുക്കല്ലൂര്‍, വാര്‍ഡ് വികസന സമതി കണ്‍വീനര്‍ കെ.എം. ബാലന്, അശ്വന് ലാല്‍, സജ്ഞയ് കൊഴുക്കല്ലൂര്‍, ടി.എന്‍. അമ്മദ്,സി.കെ. ജലീല്‍, കെ.ടി. രമ, വി.പി. പ്രവീണ്‍, ലബീബ് അഷറഫ് എന്നിവര്‍ സംസാരിച്ചു.
പേരാമ്പ്ര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Perambranews Live
RELATED NEWS
