മേലടി ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന് തിരശീല വീണു

By | Wednesday October 30th, 2019

SHARE NEWS

പേരാമ്പ്ര : മേലടി ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന് സമാപനമായി. ചെറുവണ്ണൂരിന് കഴിഞ്ഞ നാല് ദിനരാത്രങ്ങള്‍ കലയുടെ സൗകുമാര്യതകള്‍ സമ്മാനിച്ച കലോത്സവത്തിന് തിരശീല വീണു. സമാപന സമ്മേളന ഉദ്ഘാടനം പയ്യോളി നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.ടി. ഉഷ നിര്‍വ്വഹിച്ചു.

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബിജു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.കെ. സതി സമ്മാന വിതരണം നടത്തി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നഫീസ കൊയിലോത്ത്, ഗ്രാമപഞ്ചായത്തംഗം ലതിക കട്ടയാട്ട്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. കുഞ്ഞബ്ദുള്ള, പേരാമ്പ്ര എഇഒ കെ.വി. വിനോദന്‍, ബാബു പി.ടി, മുഹമ്മദ് സുഹൈല്‍, എന്‍.ആര്‍ രാഘവന്‍, എം.കെ. ഉമ്മര്‍, ശശി പൈതോത്ത്, കരീം കേച്ചേരി, കെ.യു. ഷിബി, കെ രാജന്‍, പി.കെ.എം ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

മേലടി എ.ഇ.ഒ ടി .രാജന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എന്‍.പി പ്രഭാകരന്‍ നന്ദി രേഖപ്പെടുത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read