റോഡ് ശുചീകരണവുമായി ഫ്രണ്ട്സ് ഫോറെവര്‍ ചെമ്പനോട വാട്‌സ്ആപ് കൂട്ടായ്മ

By | Monday September 28th, 2020

SHARE NEWS

പേരാമ്പ്ര (2020 Sept 28): ഞായറാഴ്ച സേവന പ്രവര്‍ത്തനവുമായി നവമാധ്യ കൂട്ടായ്മയിലെ അംഗങ്ങള്‍. ഫ്രണ്ട്സ് ഫോറെവര്‍ ചെമ്പനോട എന്ന വാട്‌സ്ആപ് കൂട്ടായ്മയിലെ അംഗങ്ങളാണ് പെരുവണ്ണാമൂഴി മുതല്‍ പൂഴിത്തോട് വരെയുള്ള റോഡ് ശുചീകരണം നടത്തിയത്.

വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും അസൗകര്യമായി റോഡിനിരുവശവും വളര്‍ന്ന കാടുവെട്ടുകയും റോഡില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കംചെയ്യുകയും കുഴികള്‍ നികത്തുകയും ചെയ്തു. സേവന പ്രവൃത്തി പെരുവണ്ണാമൂഴി സബ് ഇന്‍സ്പെക്ടര്‍ എ.കെ. ഹസ്സന്‍ ഉദ്ഘാടനം ചെയ്തു.

പെരുവണ്ണാമൂഴിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം ഫാം മാനേജര്‍ സുജീഷ് സന്നിഹിതനായിരുന്നു. അവള ഹമീദ്, ലിബു കല്ലുപറമ്പില്‍, എബിന്‍ മുളങ്ങാശേരി എന്നിവരുടെ നേതൃത്വത്തില്‍ അന്‍പതോളം യുവാക്കള്‍ ശുചീകരണത്തില്‍ പങ്കെടുത്തു.

Members of the new media community with Sunday service activity. The road from Peruvannamoozhi to Poozhithodu was cleaned by members of the WhatsApp community Friends Forever Chembanoda.

Deforestation that grew on both sides of the road, making it inconvenient for vehicles and pedestrians, removed the soil that had accumulated on the road and filled in the potholes. Service Work Peruvannamoozhi Sub-Inspector A.K. Hassan inaugurated.

Sujeesh, Farm Manager, Central Spice Research Station, Peruvannamoozhi was present. Fifty youths led by Avala Hameed, Libu Kalluparambil and Ebin Mulangassery participated in the clean-up.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read