ഹയര്‍ സെക്കന്ററി ഉന്നത വിജയികളെ ബ്ലൂമിംഗ് ആര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു

By | Tuesday September 29th, 2020

SHARE NEWS

മേപ്പയ്യൂര്‍ (2020 Sept 29): മേപ്പയ്യൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ മേപ്പയ്യൂര്‍ ബ്ലൂമിംഗ് ആര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ വിജയികളെ അവരുടെ വീടുകളിലെത്തി വി.കെ. രാജന്‍ സ്മാരക ഉപഹാരങ്ങള്‍ നല്‍കിയാണ് ആദരിച്ചത്.തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു.

ബ്ലൂമിംഗ് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തുറയൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സുരേന്ദ്രന്‍ മഠത്തില്‍, ബ്ലൂമിംഗ് സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍, ടി.ചന്ദ്രന്‍, എസ്.ബി. നിഷിത്ത് മുഹമ്മദ്, പി. സുജിത്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

വിവിധ കേന്ദ്രങ്ങളില്‍ നൊച്ചാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ടി.ബി. കല്‍പ്പത്തൂര്‍, മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് അംഗം എന്‍.എം. ദാമോദരന്‍, മണിയൂര്‍ ഗ്രാമപഞ്ചായത്ത് അംഗം അഹമ്മദ് സ്വാലിഹ് എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി.

ഹയര്‍ സെക്കണ്ടറി ഉന്നത വിജയികളായ ലിയ.എസ്.ജിത്ത്, ദിയസലാം, എസ്. സനുഷ, ഫസ്‌നിയ സിറാജ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഉന്നത വിജയികളായ പി.കെ. അനുശ്രീ, അശ്വന്ത് കൃഷ്ണ, വൈഷ്ണവ്, എന്നിവര്‍ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി.

Meppayoor Blooming Arts honors students who have achieved high marks in the Higher Secondary and Vocational Higher Secondary sections of Meppayoor Higher Secondary School.

The winners in the Kovid background were brought to their homes by VK. Thurayur Grama Panchayat President Sindhu Vattakandi inaugurated the function.

Blooming President P.K. Radhakrishnan presided over the function. Thurayur Grama Panchayat member Surendran Mathil, Blooming Secretary PK Abdurahman, T. Chandran, S.B. Nishit Muhammad, p. Sujith Kumar delivered the speech.

Nochchad Grama Panchayat Health and Education Standing Committee Chairman KTB Kalpathur, Meppayur Grama Panchayat Member NM Damodaran and Maniyoor Grama Panchayat member Ahmed Saleh presented gifts.

Higher Secondary High achievers Lia S. Jeet, Diasalam, S. Sanusha and Fasnia Siraj Vocational Higher Secondary High School winners P.K. Anushree, Ashwanth Krishna and Vaishnav received the gifts.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read