മതേതര കൂട്ടായ്മകള്‍ മതേതര ഭാരതത്തിന്റെ പ്രത്യാശ; ആലങ്കോട് ലീലാകൃഷ്ണന്‍

By | Thursday February 20th, 2020

SHARE NEWS

പേരാമ്പ്ര : മതേതരവിശ്വാസികള്‍ ഒരുമിക്കുന്നതിലൂടെ സമകാലിക ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ നിഷ്പ്രയാസം മറികടക്കാനാവുമെന്ന് ആലങ്കോട് ലീലാകൃഷ്ണന്‍. ഭരണഘടനാ ലംഘനങ്ങള്‍ നടത്തി ഭരണകൂടം മുസ്ലിംങ്ങളെ വംശീയമായി ഒറ്റപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ രൂപപ്പെടുന്ന മതേതര കൂട്ടായ്മകള്‍ മതേതര ഭാരതത്തിന്റെ പ്രത്യാശയും പ്രതീക്ഷയുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സമകാലീന ഇന്ത്യ വെല്ലുവിളി നേരിടുന്ന മതേ തരത്വവും നവോത്ഥാനവും എന്ന വിഷയത്തില്‍ മേപ്പയ്യൂര്‍ എ.വി അബ്ദുറഹ്മാന്‍ ഹാജി ചെയര്‍ സംഘടിപ്പിച്ച പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേപ്പയ്യൂര്‍ സലഫിയ്യാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എ.വി. അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.

എന്‍.പി ഹാഫിസ് മുഹമ്മദ്, എ.വി അനുസ്മരണ പ്രഭാഷണം നടത്തി. എ. അസ്ഗറലി, കെ. രാധാകൃഷ്ണന്‍ , അഡ്വ. പി. കുഞ്ഞമ്മദ്, പി.കെ. അബ്ദുല്ല, കെ.വി. അബ്ദുറഹ്മാന്‍, എ.പി. അസീസ്, എ.കെ. അബ്ദുറഹ്മാന്‍, കെ.കെ. കുഞ്ഞബ്ദുല്ല, ഗുലാം മുഹമ്മദ്, അഡ്വ. ടി.പി. മുഹമ്മദ് ബഷീര്‍, കെ. രൂപേഷ്, കണ്ടോത്ത് അബൂബക്കര്‍ ഹാജി, എം.വി.പി അബൂബക്കര്‍, സി.കെ ഹസ്സന്‍, ജോബി മാത്യു, ടി.പി മൊയ്തു, കെ.എം.എ അസിസ് എന്നിവര്‍ പ്രസംഗിച്ചു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read