ബ്ലൂമിംഗ് ആര്‍ട്‌സ് വനിതാവേദി രാത്രി നടത്തം സംഘടിപ്പിച്ചു

By | Monday March 9th, 2020

SHARE NEWS

പേരാമ്പ്ര : സ്ത്രീകള്‍ക്ക് അന്യമാകുന്ന പൊതു ഇടങ്ങള്‍ തിരിച്ചു പിടിക്കുന്നതിനും, സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ച് വരുന്ന അതിക്രമങ്ങള്‍ക്കെതിരെയും ശക്തമായ പൊതുബോധം ഉണര്‍ത്തുന്നതിനായി ലോക വനിതാ ദിനത്തില്‍ ബ്ലൂമിംഗ് വനിതാവേദിയുടെ നേതൃത്വത്തില്‍ രാത്രി നടത്തം സംഘടിപ്പിച്ചു.

പാക്കനാര്‍പുരം ഗാന്ധി സദനത്തില്‍ നിന്നും മേപ്പയ്യൂര്‍ ടൗണിലേക്ക് നാല്‍പ്പതോളം വനിതാ അംഗങ്ങളുടെ നേതൃത്വത്തിലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്.

തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു വട്ടക്കണ്ടി യാത്ര ഫ്‌ലാഗോഫ് ചെയ്തു. ബ്ലൂമിംഗ് വനിതാവേദി പ്രസിഡന്റ് പി.പി. സുഷമകുമാരി അധ്യക്ഷത വഹിച്ചു. വനിതാ വേദി ജോയിന്റ് സെക്രട്ടറി അന്‍സില ജന്നത്ത് സ്വാഗതവും ട്രഷറര്‍ ബിന്ദു പറമ്പാട്ട് നന്ദിയും പറഞ്ഞു.

മേപ്പയ്യൂര്‍ ടൗണില്‍ നടന്ന സമാപന ചടങ്ങ് മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റീന ഉദ്ഘാടനം ചെയ്തു. ബ്ലൂമിംഗ് വനിതാ വേദി വൈസ് പ്രസിഡന്റ് എന്‍.എം. സുഷമകുമാരി അധ്യക്ഷത വഹിച്ചു. മേപ്പയ്യൂര്‍ പൊലീസ് ബീറ്റ് ഓഫീസര്‍ എന്‍.പി. രാധിക മുഖ്യ പ്രഭാഷണം നടത്തി. ശോഭന ചോതയോത്ത് സ്വാഗതവും സുമംഗള അനീഷ് നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read