മേപ്പയ്യൂര്‍ പഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വത്തിലേക്ക്

By | Monday October 14th, 2019

SHARE NEWS

പേരാമ്പ്ര : മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വ ഗ്രാമമാക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ അംഗികൃത സ്ഥാപനമായ ഹരിയാലി വടകരയുടെ നേതൃത്വത്തില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

പഞ്ചായത്ത്തല സംഘാടക സമിതിയുടെ നേതൃത്വത്തില്‍ സമഗ്ര മലിന്യ സംസ്‌ക്കരണ പരിപാടി 17ാം വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുത്ത റിസോഴ്‌സ് പേഴ്‌സണ്‍ പരീശീലനം പഞ്ചായത്ത് ഹാളില്‍ വെച്ച് നടത്തി. ഹരിയാലി വടകരയുടെ കോഡിനേറ്റര്‍ ടി.പി. ബിജു ക്ലാസെടുത്തു. ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.പി. രമ അധ്യക്ഷത വഹിച്ചു. പി.പി. രാധാകൃഷ്ണന്‍, കെ. ഉഷ, മഞ്ഞക്കുളം നാരായണന്‍, എന്‍.കെ. സത്യന്‍, സി.എം. ബാബു, പി.എം. ശോഭ, കെ. രതീഷ്, പി.എന്‍. പുഷ്പലത എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read