പേരാമ്പ്ര : മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്റെറി സ്കൂളില്‍ ദിശ 2019 -20 അധ്യാപക രക്ഷാകര്‍തൃ ശില്പശാല നടത്തി. സ്കൂളിലെ മുഴുവന്‍ അധ്യാപകരും മറ്റ് ജീവനക്കാരും രക്ഷിതാക്കളും പങ്കെടുത്തു.
സ്കൂളിലെ സമഗ്ര വികസന പ്രവര്‍ത്തനം ലക്ഷ്യമാക്കി അച്ചടക്കം, അക്കാദമിക പ്രവര്‍ത്തന പദ്ധതികള്‍, ശുചിത്വം ഉച്ചഭക്ഷണം കുടിവെള്ളം, ഭൗതിക സാഹചര്യങ്ങളുടെ വിനിയോഗം എന്നിങ്ങനെ മേഖലകളായി തരം തിരിച്ച് ചര്‍ച്ചയും, സെമിനാറുകളും അവതരിപ്പിച്ചു.
നടപ്പിലാക്കേണ്ട വിവിധ പദ്ധതികള്‍ ഗ്രൂപ്പ് കണ്‍വീനര്‍മാര്‍ അവതരിപ്പിച്ചു. ചടങ്ങില്‍ വടകര ഡിഇഒ ജവഹര്‍ മനോഹര്‍, എസ്സിഇആര്ടി മുന്‍ ഫാക്കല്‍ട്ടി കെ.ടി. ദിനേശന് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ചടങ്ങ് എസ്എസ്കെ ജില്ലാ കോഡിനേറ്റര്‍ എ.കെ. അബ്ദുള്‍ ഹക്കീം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ. രാജീവന് അധ്യക്ഷത വഹിച്ചു. വി. മുജീബ്, എ്സി. അനൂപ്, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പള്‍ എം.എം. സുധാകരന്, വി എച്ച്എസ്സി പ്രിന്‍സിപ്പള്‍ ആര്.എം. സരിത, ഹൈസ്കൂള്‍ പ്രധാനാധ്യാപിക ഉഷ പഴവീട്ടില്‍, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര് വി.പി. ഉണ്ണികൃഷ്ണന്, സ്റ്റാഫ് സെക്രട്ട്രറി ടി.കെ. ജയേഷ്, പി. ദിനേശന്, വി.പി. സതീശന് എന്നിവര്‍ സംസാരിച്ചു.