അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം ഉറപ്പുവരുത്തണം

By | Sunday March 29th, 2020

SHARE NEWS

പേരാമ്പ്ര : പേരാമ്പ്ര മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷണ സാധനങ്ങള്‍ ലഭിക്കാതെ ബുദ്ധിമുട്ടുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ഉണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മറ്റ് അധികാരികളും ഉടന്‍ ഈ വിഷയത്തില്‍ ഇടപ്പെടണം, അധിക വില ഈടാക്കുന്നതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു പൊതുവിലവിവരപ്പട്ടിക തയ്യാറാക്കി പരിഹാരം കാണാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രദ്ധ ചെലുത്തണമെന്നും ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് വി.സി ബിനീഷ് ആവശ്യപ്പെട്ടു.

കോവിഡ് വൈറസ് വ്യാപനത്തിന്റെ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ നരക്കോട് പുലപ്ര കുന്ന് കോളനിയില്‍ ഭക്ഷ്യധാന്യ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിനീഷ്.

ബിജെപി അഖിലേന്ത്യ അടിസ്ഥാനത്തില്‍ നടത്തുന്ന കോവിഡ് നമോ കിറ്റ് വിതരണത്തിന്റെ ഭാഗമായാണ് കിറ്റ് വിതരണം നടത്തിയത്. കെ.എം ഷിബി, ടി.പി രാജേഷ്, കെ. അനൂപ്, രാജീവന്‍ ആയടത്തില്‍ എന്നിവര്‍ സംബന്ധിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read