ക്ഷീരകര്‍ഷകരെ രക്ഷിക്കാന്‍ മില്‍മ പാല്‍ സംഭരിച്ച് സംബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യണം: കര്‍ഷകമോര്‍ച്ച

By | Wednesday April 1st, 2020

SHARE NEWS

പേരാമ്പ്ര : കോവിഡ് ദുരിതത്തിന്റെ പേരില്‍ പാല്‍ സംഭരണം നിര്‍ത്തി വെയ്ക്കാനുള്ള മില്‍മ്മയുടെ നീക്കം ലക്ഷക്കണക്കിന് ക്ഷീരകര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുമെന്നും, ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ കര്‍ഷകരില്‍ നിന്ന് പാല്‍ സംഭരിച്ച് സര്‍ക്കാര്‍ സഹായത്തോടെ സബ്‌സിഡി നിരക്കില്‍ വില കുറച്ച് പൊതുവിപണിയില്‍ ലഭ്യമാക്കാന്‍ നടപടി സ്വികരിക്കണമെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്രി കെ.കെ. രജീഷ് ആവശ്യപ്പെട്ടു.

ഉപജിവനത്തിനായ് ബാങ്ക് ലോണെടുത്തും മറ്റും പശുവളര്‍ത്തല്‍ തൊഴിലാക്കിയവരെയും വലിയ രീതിയില്‍ ഫാം നടത്തി ലിറ്റര്‍കണക്കിന് പാല്‍ അളക്കുന്നവരെയും വലിയ പ്രതിസന്ധിയിലാണ് മില്‍മയുടെ തിരുമാനം മൂലം ഉണ്ടായിരിക്കുന്നത്. കാലിതീറ്റയുടെ അനിയന്ത്രിത വിലക്കയറ്റവും, രൂക്ഷമായ വേനല്‍ചൂടും കാരണം പാല്‍ ലഭ്യതക്കുറവും അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ഇരുട്ടടിയാണ് മില്‍മയുടെ തിരുമാനമെന്ന് രജീഷ് ചൂണ്ടിക്കാട്ടി.

പാല്‍ സംഭരിക്കാത്ത ദിവസം കര്‍ഷകര്‍ക്കുണ്ടായ നഷ്ടം പരിഹരിക്കാന്‍ പാക്കേജ് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കെ കെ. രജിഷ് ആവശ്യപ്പെട്ടു.

Milma Milk should be procured and distributed at a subsidized rate to save dairy farmers

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read