Categories
headlines

മന്ത്രി ശശീന്ദ്രനെ പുറത്താക്കണം: കോണ്‍ഗ്രസ്

പേരാമ്പ്ര: സ്ത്രീ പീഢനകേസ് അട്ടിമറിക്കാന്‍ മന്ത്രിപദവി ദുരുപയോഗം ചെയ്ത വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനെ മന്ത്രി സഭയില്‍ നിന്നു പുറത്താക്കണമെന്ന് പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.


എല്‍.ഡി.ഫ് ഭരണത്തില്‍ സ്ത്രീകള്‍ക്കെ തിരെയുള്ള അതിക്രമങ്ങളും ഗാര്‍ഹിക പീഡനങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഒരു മന്ത്രി തന്നെ സ്ത്രീപീഡനത്തിന് കൂട്ടുനില്‍ക്കുന്നത് മുഖ്യമന്ത്രി ഗൗരവത്തില്‍ എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ബ്ലോക്ക് പ്രസിഡണ്ട് കെ.മധുകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട് യോഗം ഉദ്ഘാടനം ചെയ്തു.


ഡിസിസി ജനറല്‍ സെക്രട്ടറിമാരായ മുനീര്‍ എരവത്ത്, രാജന്‍ മരുതേരി , കെ കെ.വിനോദന്‍, യുഡിഎഫ് കണ്‍വീനര്‍ കെ.എ ജോസുകുട്ടി , രാജന്‍ കെ പുതിയേടത്ത് , പി.എം പ്രകാശന്‍, പി.എസ് സുനില്‍കുമാര്‍, മോഹന്‍ദാസ് ഓണിയില്‍, ജെയിംസ് മാത്യു, കെ.സി രവീന്ദ്രന്‍, തോമസ് ആനത്താനം, അശോകന്‍ മുതുകാട്, മുആദ് നരിനട എന്നിവര്‍ സംസാരിച്ചു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP