Categories
headlines

മന്ത്രി ടി.പി. രാമകൃഷ്ണന്‍ സുഭിക്ഷകേരളം കൃഷിയിടം സന്ദര്‍ശിച്ചു

പേരാമ്പ്ര : ചക്കിട്ടപാറ വനിത കോ. ഓപ്പറേറ്റീവ് സൊസൈറ്റി കാര്‍ഷിക കര്‍മ്മസേനയുടെ സഹകരണത്തേടെ നടപ്പാക്കുന്ന സുഭിക്ഷകേരളം പദ്ധതിയുടെ കൃഷിയിടങ്ങള്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു.


ചക്കിട്ടപാറ കൃഷിഓഫീസര്‍ ജിജോ ജോസഫിന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ വനിത കോ. ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എം.ജെ. ത്രേസ്യാമ്മയുടെയും സെക്രട്ടറി ഷാലി േജാസഫിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി അഞ്ച് ഏക്കര്‍ സ്ഥലത്ത് 5000 ചുവട് കപ്പ, ഇടവിളകൃഷികളായ മഞ്ഞള്‍, ഇഞ്ചി, ചേന, ചേമ്പ് എന്നിവയാണ് കൃഷി ചെയ്യുന്നത്.


മന്ത്രിയുടെ കൂടെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുനില്‍, സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ വി.കെ. രാധാകൃഷ്ണന്‍, അസിസ്റ്റനറ് രജിസ്ട്രാര്‍ വി. സുരേഷ് കുമാര്‍, ഇന്‍സ്പക്ടര്‍ സേന്താഷ്, ഓഡിറ്റര്‍ വിനോദ് എന്നിവരും കൃഷിയിടം സന്ദര്‍ശിച്ചു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP