രാഷ്ട്രീയ മുതലെടുപ്പിന് ആദിവാസികളെ ബലിയാടാക്കരുത്: എം.കെ. രാഘവന്‍ എം.പി

By | Friday June 26th, 2020

SHARE NEWS

പേരാമ്പ് (June 26): തൊഴിലുറപ്പ് പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ആദിവാസി വനിതാ തൊഴിലാളികള്‍ ഉന്നയിച്ച പരാതി കേന്ദ്ര പട്ടികവര്‍ഗ്ഗ കാര്യ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന്റെ പേരില്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ ദിനങ്ങള്‍ നിഷേധിക്കുന്ന കോട്ടൂര്‍ പഞ്ചായത്തിന്റെ നടപടികള്‍ അപഹാസ്യകരമെന്ന് എം.കെ രാഘവന്‍ എം.പി.

തൊഴിലുറപ്പ് പദ്ധതിയുടെ കോട്ടൂര്‍ പഞ്ചായത്തിലെ നടത്തിപ്പ് സംബന്ധിച്ച് ആദിവാസി വനിതാ തൊഴിലാളികള്‍ തന്നെ ദൃശ്യ മാധ്യമം വഴി ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് 2019 ഡിസംബര്‍ മാസം കേന്ദ്ര പട്ടികവര്‍ഗ്ഗ കാര്യ മന്ത്രി അര്‍ജുന്‍ മുണ്ടയെ നേരില്‍ കണ്ടതെന്ന് എം.പി വ്യക്തമാക്കി.

ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രാലയത്തില്‍ നിന്നും ജില്ലാകലക്ടര്‍ മുഖേന അന്വേഷണം വന്നിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം പഞ്ചായത്ത് അധികൃതര്‍, പഞ്ചായത്ത് തന്നെ നല്‍കേണ്ട അര്‍ഹതപ്പെട്ട തൊഴില്‍ ദിനങ്ങള്‍ നിഷേധിച്ചുകൊണ്ട്, എം.പി ഇടപെട്ടത് കാരണം പാവപ്പെട്ട ആദിവാസി വിഭാഗത്തിന്റെ ജോലി നഷ്ടപ്പെടുത്തിയെന്ന നിലയിലാണ് പ്രചാരണങ്ങള്‍ നടത്തുന്നത്.

തന്റെ മണ്ഡലത്തില്‍ മുന്‍പ് ആദിവാസി തൊഴിലാളികള്‍ ഉന്നയിച്ച പോലുള്ള പരാതിയിലെ സംഭവങ്ങള്‍ കണ്ടാല്‍ കൈയും കെട്ടി നോക്കി നില്‍ക്കാനാകില്ലെന്നും എം.പി പറഞ്ഞു. തന്നോടുള്ള അമര്‍ഷം പാവപ്പെട്ട ആദിവാസി തൊഴിലാളികള്‍ക്ക് മുഴുവന്‍ തൊഴില്‍ ദിനങ്ങളും നല്‍കാതെ ദ്രോഹിച്ച് തീര്‍ക്കുന്നത് ശരിയായ പ്രവണതയല്ല.

ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ട ഒരു തൊഴില്‍ ദിനം പോലും നഷ്ടപ്പെടാന്‍ പാടില്ല എന്നും, അഥവാ തൊഴിലുറപ്പ് ദിനങ്ങള്‍ നഷ്ട്‌പ്പെടുകയാണെങ്കില്‍, ആ ദിവസത്തെ വേതനം തൊഴിലില്ലായ്മ വേതനമായി പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്ന് വകയിരുത്തി നല്‍കണമെന്നും, ആദിവാസികള്‍ക്കുള്ള തൊഴില്‍ അവര്‍ ആവശ്യപ്പെടുന്ന മേഖലയിലും, രീതിയിലും നല്‍കണമെന്നും എം.പി ആവശ്യപ്പെട്ടു.

വിഷയത്തെ വളച്ചൊടിച്ച് പ്രചാരണം നടത്തുന്നതില്‍ രാഷ്ട്രീയ കക്ഷികളോടൊപ്പം ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ആവശ്യപ്പെട്ട് കേന്ദ്ര പട്ടിക വര്‍ഗ്ഗ കാര്യ മന്ത്രിയുള്‍പ്പെടെയുള്ള അധികാരികള്‍ക്ക് കത്തയക്കുകയും ഫോണില്‍ സംസാരിക്കുകയും ചെയ്തുവെന്നും എം.പി ചൂണ്ടിക്കാട്ടി.

MK Raghavan MP said that the actions of the Kottur panchayat which denies work days to the workers is ridiculous as the tribal women’s attention was drawn to the complaint made by the tribal women workers about the implementation of the employment guarantee scheme.

The MP said that he had met Union Tribal Affairs Minister Arjun Munda in December 2019 on the basis of a complaint by the tribal women workers themselves through the visual media about the implementation of the employment guarantee scheme in the Kottur panchayat.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read