Categories
headlines

പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ ‘വാഹനാപകടം’, രക്ഷാപ്രവര്‍ത്തനത്തിന്റെ പാഠം നേരിട്ട് പഠിച്ച് നാട്ടുകാര്‍

പേരാമ്പ്ര : പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടം കണ്ട് സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും പോര്‍ട്ടര്‍മാരും അമ്പരന്നു.


രാവിലെ 11 മണിക്കാണ് തിര േക്കറിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു വെച്ച് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുന്നത്.

ഓടിക്കൂടിയ രക്ഷാപ്രവര്‍ത്തകര്‍ കാണിച്ചത് സുരക്ഷിതമായ രക്ഷാപ്രവര്‍ത്തനത്തിന്റെ മാതൃകകള്‍. സാരമായി പരിക്കു പറ്റിയ ആളുടെ ഹെല്‍മറ്റ് സുരക്ഷിതമായി എടുത്തു മാറ്റി നട്ടെല്ലിന് ക്ഷതമേല്‍ക്കാതെ താല്‍ക്കാലിക സ്ട്രച്ചറില്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.


സൈറണ്‍ മുഴക്കി കുതിച്ചു വന്ന ഫയര്‍ഫോഴ്‌സ് വാഹനങ്ങളില്‍ അഗ്‌നിരക്ഷാ ജീവനക്കാരും സ്ഥലത്തെത്തി ആംബുലന്‍സില്‍ പരിക്കേറ്റവരെ കയറ്റുകയും ചെയ്തു.

അപകടം നേരില്‍ക്കണ്ടതിന്റെ നടുക്കത്തിലായിരുന്ന ജനങ്ങളുടെ മുന്നിലേക്ക് ഫയര്‍ഫോഴ്‌സ് ജീവനക്കാരും യൂനിഫോമണിഞ്ഞ സിവില്‍ ഡിഫന്‍സ് അംഗങ്ങളും ഉടന്‍ ബോധവല്‍ക്കരണം നടത്തുന്നതു കണ്ടപ്പോഴാണ് മോക്ഡ്രില്‍ ആണെന്ന കാര്യം മനസ്സിലായത്.


റോഡ് സുരക്ഷാ വാരത്തിന്റെ ഭാഗമായി സുരക്ഷിതമായ രക്ഷാപ്രവര്‍ത്തനത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് വേണ്ടിയാണ് പേരാമ്പ്ര ഫയര്‍ ഫോഴ്‌സിന്റെയും സിവില്‍ ഡിഫന്‍സിന്റെയും നേതൃത്വത്തില്‍ മോക്ഡ്രില്‍ നടത്തിയത്.

ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ജാഫര്‍ സാദിഖ്, സീനിയര്‍ ഫയര്‍ & റസ്‌ക്യൂ ഓഫീസര്‍ പി. വിനോദ്, സിവില്‍ ഡിഫന്‍സ് കോഡിനേറ്റര്‍ സി.കെ. ഷൈജേഷ് സിവില്‍ ഡിഫന്‍സ് അംഗങ്ങളായ സാജിദ്, മുനീര്‍ എന്നിവര്‍ ബോധവല്‍ക്കരണം നല്‍കി.

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.കെ ഭരതന്‍, ഫയര്‍ & റസ്‌ക്യൂ ഓഫീസര്‍മാരായ അബ്ദുള്‍ സമദ്, സാരംഗ്, പി.കെ രാകേഷ്, സി.എം. ഷിജു, അനീഷ് കുമാര്‍ സിവില്‍ ഡിഫന്‍സ് വാര്‍ഡന്‍ മുകുന്ദന്‍ വൈദ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Perambranews Live

NEWS ROUND UP