Categories
headlines

യാസിന്‍ പ്രസന്റ് എല്ലാവരും പ്ലസന്റ്

മേപ്പയ്യൂര്‍ : പരീക്ഷ എഴുതിയിട്ടും റിസല്‍ട്ടില്‍ ഹാജരില്ലാതെ ഉപരിപഠനം വഴിമുട്ടിയ മുഹമ്മദ് യാസിനും , റിസല്‍ട്ട് തടഞ്ഞ് വച്ച മറ്റൊരു വിദ്യാര്‍ത്ഥിയും വിജയിച്ചു.


ഇതോടെ മേപ്പയ്യൂര്‍ വിഎച്ച്എസ്എസില്‍ പരീക്ഷ എഴുതിയ 799 പേരില്‍ 796 പേരും വിജയിച്ചു. 99.61 വിജയ ശതാമനമുണ്ടായിരുന്നത് ഇതോടെ 99.65 ശതമാനമായി ഉയരുകയും ചെയ്തു.

പരീക്ഷ എഴുതിയിട്ടും മാര്‍ക്ക് ലിസ്റ്റ് ലഭിച്ചപ്പോള്‍ ഇംഗ്ലീഷ് വിഷയത്തിന് ഹാജരായില്ല എന്നാണ് കാണിച്ചത്.


ഇതേ പരീക്ഷയുടെ ദിവസം കുട്ടി പരീക്ഷക്കെത്തിയില്ലെന്ന് അറിയിച്ച് സ്‌ക്കൂള്‍ അധികൃതര്‍ രക്ഷിതാവിനെ വിളിക്കുകയും, രക്ഷിതാവ് സ്‌ക്കൂളിലെത്തി കുട്ടി പരീക്ഷ എഴുതിയെന്ന് ഉറപ്പു വരുത്തുകയും ചെയ്തതാണ്.

ഇതേ വിഷയത്തിന് യാസിന്‍ ഹാജരില്ലെന്ന് മാര്‍ക്ക് ലിസ്റ്റിലും വന്നതോടെ സംഭവത്തിനെതിരെ പരാതിയുമായി രക്ഷിതാക്കളെത്തുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തിരുന്നു.


എന്നാല്‍ ഇതില്‍ പരീക്ഷാഭവന്റെ ഭാഗത്തു നിന്നും ചെറിയ വീഴ്ച സംഭിച്ചതായും പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും സ്‌ക്കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നു.

വിദ്യാലയ അധികൃതരുടെ അടിയന്തിര ഇടപെടല്‍ മൂലം മാര്‍ക്ക് ലിസ്റ്റിലെ പിശക് പരിഹരിക്കുകയായിരുന്നു.

ഇതോടെ യാസിന്റെ തുടര്‍ പഠനമെന്ന ലക്ഷ്യത്തിന് വീണ്ടും ചിറക് മുളച്ചു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP