Categories
headlines

കല്‍പ്പത്തൂര്‍ എയുപി സ്‌കൂളില്‍ ചാന്ദ്രദിനം ആചരിച്ചു

പേരാമ്പ്ര: വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര അവബോധം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കല്‍പ്പത്തൂര്‍ എയുപി സ്‌കൂള്‍ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചാന്ദ്രദിനം ആചരിച്ചു.


പരിപാടിയുടെ ഉദ്ഘാടനം പ്രധാന അദ്ധ്യാപിക ശ്രീമതി സുഷമ കെ ഓണ്‍ലൈനായി നിര്‍വഹിച്ചു.

ചാന്ദ്രപര്യവേക്ഷണ പദ്ധതി, ചന്ദ്രയാത്രകള്‍, ബഹിരാകാശ വിശേഷങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചിത്രങ്ങള്‍ എന്നിവ ശേഖരിച് ഡിജിറ്റല്‍ പതിപ്പ് തയാറാക്കുകയും പേപ്പര്‍ മറ്റു വസ്തുക്കള്‍ ഉപയോഗിച്ച് റോക്കറ്റ് മാതൃക നിര്‍മിക്കുകയും ചെയ്തു.


ആകര്‍ഷകമായി കുട്ടികള്ളുടെ ഭാവന വളര്‍ത്താന്‍ കുട്ടികളും അമ്പിളിമാമനും ചേര്‍ന്ന് ചെയ്യുന്ന ഒരു പ്രവര്‍ത്തനം അവരുടെ ഭാവനയില്‍ ചിത്രീകരിച്ച് നിറം നല്‍കുകയും ചെയ്തു.

ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു. സ്‌കൂളിലെ എല്ലാ അധ്യപിക അധ്യാപകരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP