മുതുകാട് അമ്മയെ കൊലപ്പെടുത്തിയ പ്രതിയെ സഹോദരനെ കൊന്ന കേസിലും അറസ്റ്റ് ചെയ്ത് തെളിവെടുപ്പ് നടത്തി

By | Thursday January 9th, 2020

SHARE NEWS

പേരാമ്പ്ര : ചക്കിട്ടപാറ മുതുകാട് കുളത്തൂര്‍ ആദിവാസി കോളനിയില്‍ അമ്മയെ കൊലപ്പെടുത്തിയ പ്രതിയെ സഹോദരനെ കൊന്ന കേസിലും അറസ്റ്റ് ചെയ്ത് തെളിവെടുപ്പ് നടത്തി. കോളനിയിലെ വില്‍സന്റെ മകന്‍ സുനിലിനെ (അപ്പു,21)യാണ് അറസ്റ്റ് ചെയ്ത് വീട്ടിലും സംഭവ സ്ഥലത്തും തെളിവെടുപ്പ് നടത്തിയത്. കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന സുനിലിനെ കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയില്‍ വാങ്ങിയാണ് പൊലീസും ഫോറന്‍സിക് വിദഗ്ദരും തെളിവെടുപ്പ് നടത്തിയത്.

അന്വേഷണ ഉദ്യോഗസ്ഥനായ തൊട്ടില്‍പ്പാലം പൊലീസ് ഇന്‍സ്പക്ടര്‍ എം.ടി. ജേക്കബ്ബ്, പെരുവണ്ണാമൂഴി സബ്ബ് ഇന്‍സ്പക്ടര്‍ എ.കെ. അസ്സന്‍ കോഴിക്കോട് മെഡിക്കല്‍ കോളെജിലെ ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ.പ്രസന്നന്‍, ഡോ. പ്രിയത എന്നിവരുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘവുമാണ് തെളിവെടുപ്പ് നടത്തിയത്. വിത്സന്റെ ഭാര്യ റീനയുടെ മരണത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ സബ്ബ് ഇന്‍സ്പക്ടര്‍ ബാബുരാജിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സുനില്‍ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയായിരുന്നു.

ഈ കേസില്‍ അറസ്റ്റിലായ സുനില്‍, സഹോദരന്‍ അനുവിന്റെ(17) മരണവും കൊലപാതകമാണെന്നും അതിന് പിന്നിലും താനാണെന്നും വെളിപ്പെടുത്തുകയായിരുന്നു. ഇറങ്ങിക്കിടക്കുകയായിരുന്ന അനുവിന്റെ തലക്ക് അടിച്ചശേഷം വീടിന് പുറകിലെ റബ്ബര്‍ മരത്തില്‍ കഴുത്തില്‍ മുണ്ട് മുറുക്കി കെട്ടി തൂക്കി കൊലപ്പെടുത്തിയതാണെന്നാണ് അന്ന് കുറ്റസമ്മതം നടത്തിയത്.

ഈ കേസില്‍ നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയ സുനിലിനെ ഇന്ന് വീട്ടിലെത്തിച്ച് രംഗം പുനരാവിഷ്‌ക്കരിച്ച് തെളിവെടുക്കുകയായിരുന്നു. തലക്കടിച്ച് കിടത്തിയ സ്ഥലവും റബ്ബര്‍ മരത്തിന് ചുവട്ടില്‍ ഇരുത്തിയതും മുണ്ട് കഴുത്തില്‍ കെട്ടി മരത്തില്‍ കൊമ്പില്‍ വലിച്ച് തൂക്കിയതെല്ലാം പ്രതി കാണിച്ച് കൊടുത്തു. തെളിവെടുപ്പിനായ് കസ്റ്റയില്‍ വാങ്ങിയ പ്രതിയെ വെള്ളിയാഴ്ച കോടതിയല്‍ ഹാജരാക്കും.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read