സിസ്റ്റര്‍ ലിനിയുടെ മകന് അക്ഷര സമ്മാനവുമായി എംഎസ്എഫ്

By | Saturday June 20th, 2020

SHARE NEWS

പേരാമ്പ്ര (June 20): വായന ദിനത്തില്‍ സിസ്റ്റര്‍ ലിനിയുടെ മകന്‍ റിതുല്‍ സജീഷിന് എംഎസ്എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പുസ്തകം നല്‍കി.

പൊതു സമൂഹത്തില്‍ വായനയുടെ പ്രധാന്യം ബോധ്യപെടുത്താനും പുതിയ തലമുറയെ വായനയിലേക്ക് ആകര്‍ഷിക്കാനും വേണ്ടി എംഎസ്എഫിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന അക്ഷരസമ്മാനം പദ്ധതിയുടെ ഭാഗമായാണ് പുസ്തകം സമ്മാനിച്ചത്.

സിസ്റ്റര്‍ ലിനിയുടെ മകന് പുസ്തകം കൈമാറുന്നതിലൂടെ ചേര്‍ത്ത് നിര്‍ത്തലിന്റെ വിദ്യാഭ്യാസ ആശയം കൂടിയാണ് എംഎസ്എഫ് വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നത്.

എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ പുസ്തകം കൈമാറി. എംഎസ്എഫ് ജില്ല പ്രസിഡന്റ് അഫ്‌നാസ് ചോറോട്, പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ ആവള ഹമീദ്,

നിയോജക മണ്ഡലം എംഎസ്എഫ് പ്രസിഡന്റ് നിയാസ് കക്കാട്, ജനറല്‍ സെക്രട്ടറി അജ്‌നാസ് കാരയില്‍, മുഹ്‌സിന്‍ വളപ്പില്‍, തബ്ഷീര്‍ ചെമ്പനോട, നദീര്‍ ചെമ്പനോട, സജീഷ്, ജയന്‍ എന്നിവര്‍ പങ്കെടുത്തു.

MSF Perambra Constituency Committee handed over the book to Ritul Sajeesh, son of Sister Lyny, on the reading day.

The book was presented as part of the MSF-led Alphabetic Achievement Project to educate the public on the importance of reading in the general public.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read