Categories
headlines

ചങ്ങരോത്ത് പി.എച്ച്.സി മൈതാന റോഡ് അറ്റകുറ്റ പണി നടത്തി എം.എസ്.എഫ് പ്രവര്‍ത്തകര്‍

പേരാമ്പ്ര: എം.എസ്.എഫ് ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ ചങ്ങരോത്ത് പി.എച്ച്.സി യുടെ മുന്‍വശത്തെ മൈതാനത്തേക്കുള്ള റോഡ് അറ്റകുറ്റ പണി നടത്തി.


ആശുപത്രിയിലെ സന്ദര്‍ശകര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഈ മൈതാനത്താണ്. കോവിഡ് ടെസ്റ്റ്, വാക്‌സിന്‍ എന്നിവക്കായി നൂറു കണക്കിന് ആളുകളാണ് ഇപ്പോള്‍ സ്ഥിരമായി ആശുപത്രി സന്ദര്‍ശിക്കുന്നത്.

മൈതാനത്തേക്കുള്ള റോഡില്‍ കുണ്ടും കുഴിയും ആയത് മൂലം പല വാഹനങ്ങളുടെയും അടിഭാഗം തട്ടുകയും വാഹനങ്ങളുടെ പല ഭാഗങ്ങളിലും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്യുന്നുണ്ട്.


ഇരുചക്ര വാഹനങ്ങളിലെത്തിയ പലരും വീണ അനുഭവങ്ങളുമുണ്ടായിട്ടുണ്ട്. റോഡിന്റെ ശോചനീയ അവസ്ഥ പല തവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും കാര്യമായ നടപടികളുണ്ടാകാത്ത സാഹചര്യത്തിലാണ് എംഎസ്എഫ് പ്രവര്‍ത്തകര്‍ ശ്രമദാനമായി റോഡ് ഗതാഗത യോഗ്യമാക്കിയത്.

പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി, മുസ്ലിം ലീഗ് പഞ്ചായത്ത് കൗണ്‍സിലര്‍ ഒ.പി റസാഖ്, പഞ്ചായത്ത് എംഎസ്എഫ് പ്രസിഡന്റ് ജാസിം മുഹമ്മദ്, ജനറല്‍ സെക്രട്ടറി പി.ടി മുഹമ്മദ് ഉനൈസ്, ഭാരവാഹികളായ എ.ടി മുഹമ്മദ് മിഖ്ദാദ്, സി.പി മുഹമ്മദ് സാലിഹ്, കെ മുഹമ്മദ് ഷാനിസ്, വി.പി മുഹമ്മദ് ബാസില്‍ എന്നിവരുടെ നേതൃത്വത്തിലാണ് റോഡിന്റെ പ്രധാന ഭാഗങ്ങള്‍ കോണ്‍ഗ്രീറ്റ് ചെയ്തത്.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP