മുളിയങ്ങല്‍ -വാല്യക്കോട് കനാല്‍ റോഡ് ഉദ്ഘാടനം ചെയ്തു

By | Monday January 28th, 2019

SHARE NEWS

പേരാമ്പ്ര : പിഎംജിഎസ്‌വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നൊച്ചാട് പഞ്ചായത്തില്‍ പണി പൂര്‍ത്തിയാക്കിയ മുളിയങ്ങല്‍ വാല്യക്കോട് കനാല്‍ റോഡ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 4.64 കി.മീറ്റര്‍ നീളത്തില്‍, 4:31 കോടി രൂപ ചെലവഴിച്ചാണ്. പ്രവര്‍ത്തി പൂര്‍ത്തിയാക്കിയത്. 60 ശതമാനം കേ ന്ദ്ര ഗവര്‍മെന്റും, 40 ശതമാനം സംസ്ഥാന ഗവര്‍മെന്റമാണ് പണം അനുവദിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എം. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. പിഎംജിഎസ്‌വൈ അസി: എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ഉത്തമന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമയബന്ധിതമായി പ്രവര്‍ത്തി പൂര്‍ത്തിയാക്കിയ കരാറുകാരന്‍ അബ്ദുല്‍ ജലീലിന് പൗരാവലിയുടേതായ ഉപഹാരം മന്ത്രി വിതരണം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എന്‍ ശാരദ, കെ.ടി.ബി. കല്പത്തൂര്‍, സി.എം.ബാബു, കെ.സി. ബാബുരാജ്, മുനീര്‍ എരവത്ത്, മൂസ്സ ചെരിപ്പേരി, ശശികുമാര്‍ അമ്പിളി, എം.കുഞ്ഞിരാമുണ്ണി, കെ.പി. ആലിക്കുട്ടി, എന്നിവര്‍ സംസാരിച്ചു. കെ.ടി. ബാലകൃഷ്ണന്‍ സ്വാഗതവും, കെ.യു. ജിതേഷ് നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read