Categories
headlines

ഡോ: ഹിജാസ് ഇസ്മായിലിന് സ്‌നേഹാദരവുമായി മുസ്ലിം ലീഗ്


പേരാമ്പ്ര: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് എംഎസ് (അസ്ഥിരോഗ ചികിത്സ) ഫൈനല്‍ പരീക്ഷയില്‍ മികച്ച വിജയം നേടിയ ഡോ.ഹിജാസ് ഇസ്മായിലിനെ മുസ്ലിം ലീഗ് ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു.


വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം മുന്‍ അഡീഷണല്‍ ഡയരക്ടര്‍ പി കുഞ്ഞമ്മദിന്റെയും, മുന്‍ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് അംഗം പടിഞ്ഞാറയില്‍ സഫിയയുടെയും മകനാണ് ഹിജാസ് ഇസ്മായില്‍.

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മദ് സ്‌നേഹോപഹാരം നല്‍കി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഇന്‍ ചാര്‍ജ് ടി.കെ റസാഖ്, ജനറല്‍ സെക്രട്ടറി അസീസ് നരിക്കലക്കണ്ടി, നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി, പഞ്ചായത്ത് ലീഗ് ട്രഷറര്‍ ഇബ്രാഹിം പുതുശ്ശേരി, ഭാരവാഹികളായ കെ.സി ഇസ്മായില്‍, മുഹമ്മദ് പാറക്കടവത്ത്, ശാഖാ ലീഗ് ഭാരവാഹികളായ മുഹമ്മദ് കരുകുളത്തില്‍, ഇ.എം അഷ്റഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP