ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് വണ്ടി തള്ളല്‍ സമരം നടത്തി

By | Friday June 19th, 2020

SHARE NEWS

പേരാമ്പ്ര (June 19): ജനങ്ങളുടെ ദൈനം ദിന ജീവിതത്തില്‍ ഏറ്റവും ദുരിതം നിറഞ്ഞ കാലത്തും ഇന്ധന വില വര്‍ധനവ് വരുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് ചങ്ങരോത്ത് പഞ്ചായത്ത് കമ്മറ്റി പന്തിരിക്കരയില്‍ വണ്ടി തള്ളല്‍ സമരം നടത്തി. പന്തിരിക്കര ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് കെ. റഷീദ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷിഹാബ് കന്നാട്ടി, വൈസ് പ്രസിഡന്റ് കെ.പി. സമീര്‍, വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ വി.പി നിസാര്‍, റിയാസ് പന്തിരി, യു.പി. ദില്‍ഷാദ്, ശരീഫ് കയനോത്ത്, സി.കെ. മുസ്തറഫ്, റാഫി പന്തിരിക്കര, കെ.കെ. റംഷിദ്, കെ.കെ. ഷംനാദ്, കെ. നാജിദ്, വി.കെ. മുസ്തഫ, എസ്.പി റാഷിദ്, അനസ് അല്‍വാലി, ഇ.കെ. നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതിഷേധ യോഗത്തില്‍ മുഹമ്മദ് കുന്നത്ത്, അസീസ് കുന്നത്ത്, ടി.എം.കെ അമ്മദ്, പി.കെ. യൂസുഫ്, കെ.സി. സിദ്ദിഖ് എന്നിവര്‍ സംസാരിച്ചു

Muslim Youth League Changaroth Panchayat Committee staged a drive-by strike in Pantheerakkara in protest of the central government’s decision to increase fuel prices even in the most miserable of people’s daily lives. Pandikkara Town Committee President K. Rasheed was inaugurated.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read