Categories
headlines

ജലസ്രോതസ്സ് ശുചീകരിച്ച് മുസ്ലിം യൂത്ത് ലീഗ്

പേരാമ്പ്ര: മുളിയങ്ങല്‍ പഞ്ചായത്ത് ഓഫീസിനു സമീപം മാലിന്യങ്ങള്‍ നിറഞ്ഞത് കാരണം ഉപയോഗശൂന്യമായി കിടന്ന കുളം വൈറ്റ് ഗാര്‍ഡിന്റെ സഹായത്തോടെ ശുചീകരിച്ചു.


നൊച്ചാട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജൂണ്‍ 5 മുതല്‍ 12 വരെ നടത്തുന്ന പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായാണ് ശുചീകരണം നടന്നത്.

നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആര്‍.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് വി.എന്‍ നൗഫല്‍ അധ്യക്ഷത വഹിച്ചു.


വി.പി റിയാസ് സലാം, പി ഹാരിസ്, പി.സി സിറാജ്, കെ.എം ശാമില്‍, ടി.പി അഷറഫ്, റിയാസ് വയലോരം, മജീദ് ചേനോളി, ലുബൈബ് വെള്ളിയൂര്‍, എന്‍.കെ അഷ്‌റഫ്, അന്‍വര്‍ഷാ നൊച്ചാട് എന്നിവര്‍ സംസാരിച്ചു.

റിയാസ് മാവിലാട്ട്, പി.പി മുസ്തഫ, സല്‍മാന്‍ വാളൂര്‍, ആര്‍ കെ മുബീര്‍, ഷംസീര്‍ ഈങ്ങാരി, അസ്ബീര്‍ വെള്ളിയൂര്‍, ഹബീബ് വാളൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ഇസ്മായില്‍ നൊച്ചാട് സ്വാഗതവും ട്രഷറര്‍ ഗഫൂര്‍ വാല്യക്കോട് നന്ദിയും പറഞ്ഞു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP