മുതുകാട് വാഷും വാറ്റുപകരണങ്ങളും പിടികൂടി

By | Friday March 27th, 2020

SHARE NEWS

പേരാമ്പ്ര : പെരുവണ്ണാമൂഴി പൊലീസ് നടത്തിയ പരിശോധനയില്‍ മുതുകാട് ചെങ്കോട്ടകൊല്ലിയില്‍ നിന്ന് 17 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി. പൊലീസിനെ കണ്ടതോടെ വാറ്റുകാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

പിടിച്ചെടുത്ത വാഷ് നശിപ്പിക്കുകയും വാറ്റ് ഉപകരണങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ലോക്ഡൗണ്‍ ആയതോടെ ഉള്‍നാടുകളില്‍ പലയിടങ്ങളിലും വ്യാജവാറ്റ് ആരംഭിച്ചിട്ടുണ്ട്.

കോഴിക്കോട് റുറല്‍ എസ്പി ഡോ. എ. ശ്രീനിവാസിന്റെയും വടകര എഎസ്പി അംഗിത് അശോകന്റെയും നിര്‍ദ്ദേശപ്രകാരം പെരുവണ്ണാമൂഴി പൊലീസ് ഇന്‍സ്പക്ടര്‍ പി. രാജേഷ്, സബ്ബ് ഇന്‍സ്പക്ടര്‍ കെ.പി. ഹസ്സന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് പൊലീസ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read