പേരാമ്പ്ര : കൈവശ ഭൂമിക്ക് പൂര്‍ണ്ണമായി പട്ടയം ലഭിക്കണമെന്നും വീട്ടിലേക്കൊരു വഴി വേണമെന്നുള്ള ആവശ്യമുമായി ചക്കിട്ടപാറ മുതുകാട് സ്വദേശി വളയത്ത് പാപ്പച്ചന് കലക്ട്രേക്റ്റിന് മുന്നില്‍ നടത്തിയ സമരം ഫലം കണ്ടു. ഇന്നലെ കളക്ടറുടെ ഉത്തരവു പ്രകാരം കൊയിലാണ്ടി തഹസില്‍ദാര്‍ കെ.ഗോകുല്‍ദാസ്, ചക്കിട്ടപാറ വില്ലേജ് ഓഫീസര്‍ സാഫി ഫിലിപ്പ് എന്നിവര്‍ വീട്ടിലെത്തി പാപ്പച്ചന്റെ ദുരിതങ്ങളും പ്രശ്നങ്ങളും നേരില കണ്ടറിഞ്ഞു.
തന്റെ ആവശ്യം പല പ്രാവശ്യം അധികൃതരെ അറിയിച്ചിട്ടും ഫലം കാണാതായതോടെയാണ് വൃദ്ധനും വികലാംഗനും രോഗിയുമായ പാപ്പച്ചന് അന്തിമ സമരം പ്രഖ്യാപിച്ചു കളക്ടറേറ്റില്‍ എത്തിയത്. ബുധനാഴ്ച കളക്ടറേറ്റിനുള്ളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി. പൊലീസ് ഇടപെട്ട് സമരത്തില്‍ നിന്നു മാറ്റി പാപ്പച്ചനെ കളക്ടറുടെ ചേമ്പറില്‍ എത്തിക്കുകയും കളക്ടര്‍ സാംബശിവറാവു ഇയാളുടെ പ്രശ്നങ്ങളും പരാതികളും കേള്‍ക്കുകയായിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് തഹസില്‍ദാര്‍, വിമല്ലജ് ഓഫീസര്‍, ഗ്രാമപഞ്ചായത്തു സെക്രട്ടറി എന്നിവരടങ്ങുന്ന സംഘത്തെ വീട്ടിലേക്ക്് അയച്ചത്്. പട്ടയം പ്രശ്നം സര്‍ക്കാര്‍ തീരുമാനത്തിനനുസരിച്ചു നടപ്പിലാക്കാനാവുകയുള്ളു. വഴി പ്രശ്നമടക്കമുള്ള മറ്റു കാര്യങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ തഹസില്‍ദാരും വില്ലേജോഫീസറും വിലയിരുത്തി തയാറാക്കിയ റിപ്പോര്‍ട്ട് ഇന്നലെ തന്നെ കളക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.