മുതുകാട് സീതപ്പാറയില്‍ വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി; ഒരാള്‍ അറസ്റ്റില്‍

By | Sunday April 19th, 2020

SHARE NEWS

പേരാമ്പ്ര : ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് സീതപ്പാറയില്‍ പെരുവണ്ണാമൂഴി പൊലീസ് ഇന്‍സ്പക്ടര്‍ പി. രാജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി, വ്യാജചാരായവുമായി ഒരാള്‍ അറസ്റ്റില്‍.

സീതപ്പാറ സ്വദേശി സോമനെ(46)യാണ് അറസ്റ്റ് ചെയ്തത്. ഇവിടെ നിന്നും 3.5 ലിറ്റര്‍ വ്യാജചാരായവും 85 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. വാഷ് നശിപ്പിക്കുകയും ചാരായവും വാറ്റുപകരണങ്ങളും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

സബ്ബ് ഇന്‍സ്പക്ടര്‍മാരായ എ.കെ. ഹസ്സന്‍, ജോസ്, എഎസ്‌ഐമാരായ മനോജ്, ബാലകൃഷ്ണന്‍, കെ. പ്രദീപന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുരേഷ്, സനല്‍, ഷൈന്‍ജിത്ത്, ഷിംന എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. മലയോര മേഖലയില്‍ വ്യാജവാറ്റ് വ്യാപകമായിരിക്കുകയാണ്. ്‌പെരുവണ്ണാമൂഴി പൊലീസ് നിരന്തരമായി ഈ മേഖലകളില്‍ ശക്തമായ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.

ലോക്ക് ഡൗണ്‍ ആരംഭിച്ചതുമുതല്‍ നിത്യേന നടത്തിയ പരിശോധനകളില്‍ നിരവധി വാറ്റ് കേന്ദ്രങ്ങള്‍ കണ്ടെത്താനും 700 ലിറ്ററില്‍ പരം വാഷ് കണ്ടെത്തി നശിപ്പിക്കാനും പൊലീസിന് കഴിഞ്ഞു. പരിശോധന ശക്തമായി തുടരുമെന്ന് പൊലീസ് ഇന്‍സ്പക്ടര്‍ പി. രാജേഷ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read