Categories
headlines

കുടിവെള്ള ക്ഷാമവുമായി മുതുകാട് നാലാം ബ്ലോക്ക് മേഖല

പെരുവണ്ണാമൂഴി: വേനല്‍ക്കാലമായപ്പോള്‍ കടുത്ത കുടിവെള്ള ക്ഷാമവുമായി ചക്കിട്ടപാറ പഞ്ചായത്ത് മുതുകാട് നാലാം ബ്ലോക്ക് മേഖല പ്രദേശവാസികള്‍.


ഇവരുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ കുടിവെള്ള പദ്ധതി നടപ്പാക്കിയെങ്കിലും അതും മുടങ്ങിക്കിടക്കുന്ന അവസ്ഥയാണുള്ളത്. ഉയര്‍ന്ന പ്രദേശങ്ങളിലുള്ള വീടുകളിലൊന്നും ഇവിടെ കിണറുകളില്ല.

ഇപ്പോള്‍ മലമുകളിലെ ഉറവകളില്‍ നിന്ന് വീട്ടുകാര്‍ തന്നെ പൈപ്പിട്ടാണ് ചക്കിട്ടപാറ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡുകളില്‍പ്പെട്ട പ്രദേശത്തെ വീടുകളിലേക്ക് വെള്ളമെത്തിക്കുന്നത്.


ഇവര്‍ക്ക് യഥേഷ്ടം വെള്ളമെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തും ചേര്‍ന്ന് 29 ലക്ഷം രൂപ ചിലവഴിച്ച് നാലാം ബ്ലോക്ക് കുടിവെള്ള പദ്ധതി നടപ്പാക്കിയത്.

പഞ്ചായത്ത് സാംസ്‌കാരിക കേന്ദ്രത്തിന് സമീപം കിണര്‍ കുഴിച്ച് അതിനടുത്ത് പമ്പ് ഹൗസും നിര്‍മ്മിച്ചു. ഉദയനഗര്‍ വാഹന കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമുള്ള പറമ്പില്‍ കുടിവെള്ള ടാങ്കുമുണ്ടാക്കി.


ഒന്നാം ബ്ലോക്ക് മുതലുള്ള ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 2013 മെയ് മാസത്തില്‍ ഉദ്ഘാടനം ചെയ്ത പദ്ധതിയില്‍ പക്ഷെ വിചാരിച്ച രീതിയില്‍ ജലവിതരണം മുന്നോട്ടുപോയില്ല

. മോട്ടോര്‍ ഉപയോഗിച്ച് പമ്പിംഗ് നടത്തുമ്പോള്‍ പൈപ്പ് പൊട്ടിയത് കാരണം പെട്ടെന്ന് തന്നെ ജലവിതരണം നില്ക്കുകയായിരുന്നു. ഇതോടെ 135 ഓളം കുടുംബങ്ങളുടെ കുടിവെള്ളമാണ് നിലച്ചത്. ഏറ്റവും ഒടുവില്‍ എസ്.സി. ഫണ്ടില്‍ ഉള്‍പ്പെടുത്തി കുടിവെള്ളപദ്ധതി നവീകരിക്കുന്നുണ്ട്.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP