നീരൊഴുക്ക് തടയുന്നതിനെതിരെ പ്രതിഷേധമുയരുന്നു

By | Sunday September 15th, 2019

SHARE NEWS

പേരാമ്പ്ര  : മുയിപ്പോത്ത് പടിഞ്ഞാറക്കര തച്ചറോത്ത് പൊയില്‍ പ്രാണി മുണ്ടക്കല്‍ റോഡില്‍ നിന്ന് മഴവെള്ളം ഒഴിഞ്ഞു പോകുന്ന ഏകവഴിയായ തച്ചറോത്ത് പുതുക്കൈനിലം നീര്‍ച്ചാല്‍ മണ്ണിട്ടുമുട്ടുന്നതിനെതിരെ ജനരോഷം ശക്തമാകുന്നു. മഴക്കാലത്ത് ഒരു മീറ്ററിലധികം ജലനിരപ്പുയരുന്ന റോഡില്‍ നിന്ന് വെള്ളമൊഴിഞ്ഞു പോകുന്ന ഏക നീര്‍ച്ചാലാണ് ഇത് .

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ നീരൊഴുക്ക് സമീപത്തെ ഭൂമി വില്പന ലക്ഷ്യമാക്കി ചില തല്പരകക്ഷികള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെയും ജനങ്ങള്‍ക്ക് വഴി പോകാന്‍ കഴിയാത്തവിധം മനുഷ്യനിര്‍മ്മിത പ്രളയം സൃഷ്ടിക്കാനുള്ള ശ്രമത്തിനെതിരെയുമാണ് പരിസരവാസികള്‍ പരാതിയുമായി അധികാരികളെ സമീപിച്ചിരിക്കുന്നത് .

മറ്റു രണ്ടു വഴികള്‍ വീട്ടിലേക്കുള്ള ഒരു വ്യക്തിയുടെ പേരില്‍ വീട്ടിലേക്കു വഴി വേണം എന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ടാണ് ഇതിനു വേണ്ടി ശ്രമം നടത്തുന്നത് നാട്ടുകാര്‍ പറഞ്ഞു. നീര്‍ച്ചാലുകള്‍ മുഴുവന്‍ മണ്ണിട്ടു നികത്തിയതിന്റെ ഫലമായി മനുഷ്യ നിര്‍മ്മിത പ്രളയത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന നാട്ടില്‍ വീണ്ടും ദുരിതം വിതയ്ക്കാനുള്ള ശ്രമം അനുവദിക്കുകയില്ലെന്ന് മുസ്‌ലിം യൂത്ത് ലീഗ് പടിഞ്ഞാറക്കര ശാഖ കമ്മിറ്റി അറിയിച്ചു.

തച്ചറോത്ത് പുതുക്കൈനിലം നീര്‍ച്ചാല്‍ സംരക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് വില്ലേജ് അധികാരികള്‍ക്ക് നിവേദനം നല്കിയതായി യൂത്ത് ലീഗ് ഭാരവാഹികളായ കെ.പി ഹാരിസ്, അഫ്‌സല്‍ പയ്യോളി എന്നിവര്‍ അറിയിച്ചു.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read