പേരാമ്പ്ര മുയിപ്പോത്ത് ശ്രീശാലാപുരം ഫെസ്റ്റിന് നാളെ തുടക്കമാവും

By | Saturday January 18th, 2020

SHARE NEWS

പേരാമ്പ്ര : മുയിപ്പോത്ത് ശ്രീശാലാപുരം ഫെസ്റ്റിന് നാളെ തുടക്കമാവുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാളെ വൈകീട്ട് നടക്കുന്ന ഘോഷയാത്രയോടെയാണ് ഫെസ്റ്റിന് തുടക്കം കുറിക്കുക. മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും തുടര്‍ന്ന് ഫാമിലി എന്ററടെയിനര്‍ സംഗീത പരിപാടിയും നടക്കും.

20-ന് തൊഴിലാളി സംഗമവും ഊത്താല സംഘത്തിന്റെ നാടന്‍പാട്ടും, 21-ന് ക്ഷേത്ര മഹല്ല് സംഗമം, കുടുംബശ്രീ ഫെസ്റ്റ്, 22-ന് കര്‍ഷക സംഗമം, പ്രവാസി സംഗമം, ഇശല്‍നൈറ്റ്, 23-ന് വയോജന സംഗമം, കാവ്യസദസ്സ്, യൂത്ത് ഫെസ്റ്റ്, 24-ന് ഗ്രാമീണ കൂട്ടായ്മകളെ പറ്റി സെമിനാര്‍ എന്നിവയുണ്ടാകും.

25-ന് വൈകീട്ട് ആറിന് സമാപന സമ്മേളനം കെ.മുരളീധരന്‍ എം.പി. ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് മെഗാഷോ അറങ്ങേറും. കാര്‍ണിവല്ലും വിപണന മേളയും കന്നുകാലി പ്രദര്‍ശനവും ഇതൊടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. ജനറല്‍ കണ്‍വീനര്‍ ആര്‍.പി. ഷോഭിഷ്, എന്‍.ആര്‍. രാഘവന്‍, മണ്ടോടി രാജന്‍, കെ.കെ. മജീദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read