ചികിത്സാ സഹായത്തിനായി ഉദാരമദികളുടെ സഹായം തേടുന്നു

By | Wednesday October 30th, 2019

SHARE NEWS

പേരാമ്പ്ര : ചങ്ങരോത്ത് പഞ്ചായത്തിലെ 11ാം വര്‍ഡിലെ നാഗമ്പത്ത് ചാലില്‍ ചന്ദ്രന്‍ (55) ഉദാരമദികളുടെ സഹായം തേടുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച ഒരു വീഴ്ചയുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി ചികിത്സയലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളെജ്, മലബാര്‍ മെഡിക്കല്‍ കോളെജ് എന്നിവിടങ്ങളിലായി ചികിത്സ നടന്ന് കൊണ്ടിരിക്കുകയാണ്.

ഇപ്പോള്‍ കിഡ്‌നിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചതിനാല്‍ ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് ചെയ്തുവരികയാണ്. ഭാര്യയും വിവാഹംകഴിച്ച് അയച്ച ഒരു മകളും അടങ്ങുന്നതാണ് ചന്ദ്രന്റെ കുടുംബം. ഇദ്ദേഹം കൂലിപണി എടുത്തിട്ടായിരുന്നു കുടുംബം പുലര്‍ത്തിയിരുന്നത്. ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസും ഒരു തവണ ട്യൂബ് മാറ്റിയിടാനുമായി ആശുപത്രിയില്‍ പോകണം.

ഏത് സമയവും ബിപി കുറഞ്ഞ് ബോധം നഷ്ടപ്പെടുന്ന അവസ്ഥ നിലനില്‍ക്കുന്നത് കൊണ്ട് എപ്പോഴും ഒരാള്‍ പരിചരണത്തിന് കൂടെ വേണം. അതിനാല്‍ ഭാര്യക്ക്‌പോലും ഒരു തൊഴില്‍ ചെയ്യാന്‍ കഴിയാതെ ഉപജീവനത്തിന് ബുദ്ധിമുട്ടുകയാണ്. ഇതിന് ഒരു പരിഹാരം കാണുന്നതിന് നാട്ടുകാരും പെരുവണ്ണാമൂഴി ജനമൈത്രി പൊലീസും സംയുക്തമായി ഒരു ചികിത്സാ സഹായ കമ്മിറ്റിക്ക് രൂപം നല്‍കി.

രക്ഷാധികാരികളായി ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലീല, ഗ്രാമപഞ്ചായത്ത് അംഗം എന്‍.കെ. ഹയറുന്നീസ, പെരുവണ്ണാമൂഴി ജനമൈത്രി പൊലീസ് എഎസ്‌ഐ രാജീവന്‍, ജോജി ജോസഫ് (ചെയര്‍മാന്‍), എ.പി. ബിപിന്‍ (കണ്‍വീനര്‍), എം. നാരായണന്‍ (ഖജാന്‍ജി). നാഗമ്പത്ത് ചാലില്‍ ചന്ദ്രന്‍ ചികിത്സാ സഹായ കമ്മിറ്റി

Bank : Kerala Gramin Bank, Panthirikkara Branch, A/C No: 40124101051834, IFSC Code : KLGB0040124
Bank : Changaroth srvice Co-op. Bank, Panthirikkara Branch, A/C 003001000568

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read