സമ്പാദ്യം സംഭാവന നല്‍കി മാതൃകയായി നജയും നബീല്‍ അഹമ്മദും

By | Sunday May 17th, 2020

SHARE NEWS

പേരാമ്പ്ര : തങ്ങളുടെ സമ്പാദ്യം ജിവകാരുണ്യ ്രപവര്‍ത്തനങ്ങള്‍ നടത്തുന്ന സിഎച്ച് സെന്ററിന് കൈമാറി കുരുന്നുകള്‍. പന്തിരിക്കരയിലെ കാപ്പുമ്മല്‍ അബ്ദുസലാമിന്റെ മക്കളായ നജ ഫാത്തിമ, നബീല്‍ അഹ്മദ് എന്നിവരാണ് സിഎച്ച് സെന്ററിലേക്ക് ഭീമമായ സംഖ്യ സംഭാവന ചെയ്തു.

കുറെ കാലമായി ഇരുവരും സ്വരുക്കൂട്ടി വെച്ച മുഴുവന്‍ പൈസയും ഈ കോവിഡ് കാലത്ത് മഹത്തായ സേവനത്തിന്റെ കരുതലായ സിഎച്ച് സെന്ററിന് നല്‍കി മാതൃകയായി.

സിഎച്ച് സെന്റര്‍ പന്തിരിക്കര ശാഖ പ്രസിഡന്റ് റഷീദ് കുനിയില്‍, ട്രെഷറര്‍ അബ്ദുറഹിമാന്‍ കോടന്‍കോട്ടുമ്മല്‍ എന്നിവര്‍ സംഖ്യ ഏറ്റു വാങ്ങി. മുഹമ്മദ് കുന്നത്ത്, പാരീസ് സിദ്ധിഖ്, വി.പി. നിസാര്‍ ഷരീഫ് പന്തിരി എന്നിവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read