Categories
headlines

തണലില്‍ പിറന്നാളാഘോഷിച്ച് ഇരട്ടകള്‍

പേരാമ്പ്ര : പാലേരി വടക്കേച്ചാലില്‍ അസിസിന്റെയും ഫാത്തിമ ഹന്നത്തിന്റെയും ഇരട്ട കുട്ടികളായ നജൂം അബ്ദുള്‍ അസീസും നിദഫാത്തിമയും തങ്ങളുടെ 19ാം പിറന്നാള്‍ ആഘോഷിച്ചത് കടിയങ്ങാട് തണലില്‍.


തണല്‍ സ്‌ക്കൂളിലെ കുട്ടികള്‍ക്കൊപ്പം കളിച്ചും ചിരിച്ചും ആടിയും പാടിയും കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും പിറന്നാള്‍ മധുരം പങ്കുവെച്ചു.

തണലില്‍ ഭക്ഷണം നല്‍കാന്‍ നജൂമും നിദയും സ്വരൂപിച്ച 10500 രൂപ തണല്‍ ജീവനക്കാര്‍ക്ക് കൈമാറി. കുടുംബ സമേതമാണ് ഇരുവരും തണലിലെത്തിയത്.


ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ സക്കീര്‍ ഹുസൈന്‍ കോളേജില്‍ ബികോം വിദ്യാര്‍ത്ഥിയായ നജൂം സംസ്ഥാന കലോല്‍സവത്തിലെ മാപ്പിളപ്പാട്ട്, മിമിക്രി കലാപ്രതിഭയാണ്.

നിദ തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലെ ബിരുധ വിദ്യാര്‍ത്ഥിനിയാണ്.
നദീം ഇബ്രാഹിം ഇളയ സഹോദരനാണ്.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Perambranews Live

RELATED NEWS


NEWS ROUND UP