കൊയിലാണ്ടിയില്‍ ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു.

By | Saturday August 8th, 2020

SHARE NEWS

കൊയിലാണ്ടി(2020 August 08) :നഗരസഭ 32-ാം വാര്‍ഡില്‍ പുതിയ ബസ്സ് സ്റ്റാന്റിന് കിഴക്ക് ഭാഗത്തുള്ള നസീബില്‍ അബൂബക്കറാണ് (64) കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരണമടഞ്ഞത്. അദ്ദേഹത്തിന്റെ വീട്ടില്‍ 4 പേര്‍ക്കും 38ാം വാര്‍ഡിലുള്ള അദ്ധേഹത്തിന്റെ സഹോദരനും കോവിഡ് സ്ഥിരീകരിച്ചരിക്കുകയാണ്. 54 വയസ്സുകാരനായ ഇയാള്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്.

കഴിഞ്ഞ ആഴ്ചയാണ് ആബൂബക്കറിനെ കോവിഡ് പോസിറ്റീവ് സ്ഥീരികരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഇദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് മനസിലാക്കുന്നത്.ഇയാളുടെ ഭാര്യക്കും രണ്ട് മക്കള്‍ക്കും മകളുടെ മകള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥീരീകരിച്ചത്.

ഇതോടെ ഇന്ന് നഗരസഭയില്‍ 5 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. മരണം റിപ്പോര്‍ട്ട് ചെയ്തതോടുകൂടി കൊയിലാണ്ടിയില്‍ ആശങ്ക വര്‍ദ്ദിച്ചിരിക്കുകയാണ്. ജനങ്ങള്‍ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ പറഞ്ഞു. പോസിറ്റീവായവരുടെ സമ്പര്‍ക്ക പട്ടികയും മറ്റ് കാര്യങ്ങളും ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ദ്രുതഗതിയില്‍ നടന്നുവരികയാണ്.

Naseebil Aboobacker (64) died at Kozhikode Medical College, east of the new bus stand in the 32nd ward of the corporation. Kovid confirmed that there were 4 people in his house and his brother in the 38th ward. The 54-year-old is an autorickshaw driver.

Aboobacker was transferred to medical college last week after Kovid confirmed positive. Kovid confirmed today that he has other health problems. He is survived by his wife, two children and a niece.

With this, Kovid confirmed positive for 5 people in the corporation today. Concerns have been raised in Koyilandy since the death was reported. “People should be vigilant,” he said. Sathyan said. The contact list of those who are positive and other matters are being expedited under the leadership of the health department.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read