നടീല്‍ ഉത്സവവും ജീവനി പദ്ധതി ജില്ലാതല ഉദ്ഘാടനവും തിങ്കളാഴ്ച

By | Saturday January 25th, 2020

SHARE NEWS

പേരാമ്പ്ര : നൊച്ചാട് ഗ്രാമപഞ്ചായത്തിലെ തരിശായി കിടക്കുന്ന 250 ഏക്കര്‍ പാടം കൃഷിയോഗ്യമാക്കുന്ന കതിരണിയും നൊച്ചാട്, കളം നിറയും നൊച്ചാട് പദ്ധതിയുടെ നടീല്‍ ഉത്സവവും പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കര്‍ഷക ക്ഷേമ വകുപ്പും ആരോഗ്യ വകുപ്പും യോജിച്ചു നടപ്പിലാക്കുന്ന ജീവനി പദ്ധതിയുടെ ജില്ലതല ഉദ്ഘാടനവും 27 തിങ്കളാഴ്ച രാവിലെ വെള്ളിയൂരില്‍ നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നടീല്‍ ഉത്സവം മന്ത്രി ടി.പി. രാമകൃഷ്ണനും ജീവനി പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയും നിര്‍വ്വഹിക്കും. മണ്ണ് പരിശോധന നടത്തിയവര്‍ക്കുള്ള സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ജില്ലാ കലക്ടര്‍ സാംബശിവറാവു നിര്‍വ്വഹിക്കും.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. എം. കുഞ്ഞിക്കണ്ണന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി. ഡോളി, കൃഷി ഡെപ്യൂട്ടി ഡയരക്ടര്‍ ശശി പൊന്നണ, കൃഷി അസി ഡയരക്ടര്‍ സുനിത ജോസഫ്, കൃഷി ഓഫീസര്‍ അശ്വതി ഹര്‍ഷന്‍, ഗ്രാമപഞ്ചായത്തംഗം ഷിജി കൊട്ടാരക്കല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read